Kerala
അമേരിക്കൻ സന്ദർശനത്തിന് അനുമതി നിഷേധിച്ച കേന്ദ്ര നടപടി അസാധാരണ സംഭവമെന്ന് മന്ത്രി പി രാജീവ്

അമേരിക്കൻ സന്ദർശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചത് അസാധാരണ നടപടിയെന്ന് മന്ത്രി പി രാജീവ്. കൃത്യമായി വിശദീകരണം നൽകാതെയാണ് അനുമതി തടഞ്ഞത്. ആര് പങ്കെടുക്കണമെന്ന് സംഘാടകരാണ് തീരുമാനിക്കേണ്ടത്. കേരളത്തിന് കിട്ടുന്ന അംഗീകാരം രാജ്യത്തിന് കൂടി കിട്ടുന്ന അംഗീകാരം അല്ലേയെന്നും മന്ത്രി ചോദിച്ചു
അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്നാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. മന്ത്രലത്തിൽ നടക്കേണ്ട പരിപാടിയല്ല ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചത്
ഈ മാസം 28 മുതൽ ഏപ്രിൽ 1 വരെയായിരുന്നു സന്ദർശനത്തിന് അനുമതി തേടിയത്.