Sports

വന്നിട്ടേന്ന് സ്വല്ല്; ഫോമില്‍ തിരിച്ചെത്തി തിലക് വര്‍മ; സെഞ്ച്വറി വേണ്ടെന്ന് വെച്ചു..?

ബിഹാറിനെതിരെ അനായാസ വിജയവുമായി ഹൈദരബാദ്

തുടര്‍ച്ചയായ മൂന്ന് സെഞ്ച്വറി പിന്നീട് ഒരു ഫിഫ്റ്റി, അതിന് ശേഷം ഒന്ന് ഒതുങ്ങിയെങ്കിലും തിലക് വര്‍മ ഫോം ഔട്ടായെന്ന് കരുതിയവര്‍ക്ക് തെറ്റി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായ ടി20യിലെ വെടിക്കെട്ട് താരം വീണ്ടും ഫിഫ്റ്റിയടിച്ചിരിക്കുകയാണ്. മുഷ്താഖ് അലി ട്രോഫിയിലെ തിലക് വര്‍മയുടെ ഇന്നിംഗ്‌സാണ് ഏവരെയും വിസ്മയിപ്പിക്കുന്നത്.

ദക്ഷിണാഫ്രിക്കക്കെതിരെ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികള്‍ക്ക് ശേഷം മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ കളിയില്‍ സെഞ്ച്വറിയും പിന്നീട് ഫിഫ്റ്റിയുമടിച്ച് മികച്ച മുന്നേറ്റം നടത്തിയ താരം കഴിഞ്ഞ ദിവസത്തെ കളിയില്‍ ഒന്ന് പതുങ്ങിയെങ്കിലും ഇന്നിതാ ബിഹാറിനെതിരായ മത്സരത്തില്‍ തിരിച്ച് വന്നിരിക്കുകയാണ്. രാജസ്ഥാനെതിരെ 13 റണ്‍സിന് പവലിയനിലേക്ക് മടങ്ങേണ്ടി വന്ന ഹൈദരബാദിന്റെ ക്യാപ്റ്റന്‍ കൂടിയായ തിലക് വര്‍മ ഫോം ഔട്ട് ആയെന്ന് പലരും വിധിയെഴുതിയിരുന്നു. എന്നാല്‍, വിമര്‍ശകരുടെ വായയടപ്പിച്ച് 51 റണ്‍സ് നേടി തിരിച്ചെത്തിയിരിക്കുകയാണ് താരം. ഒരു ഫോറും നാല് സിക്‌സറുകളും പറത്തിയാണ് 31 പന്തില്‍ നിന്ന് താരം നോട്ടൗട്ടോടെ ഫിഫ്റ്റി തികച്ചത്. 119 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ക്രീസിലെത്തിയ ഓപ്പണര്‍ രോഹിത്ത് റായിഡുവും മൂന്നാമനായി ഇറങ്ങിയ തിലകും കളി വിജയിപ്പിച്ചു. 33 പന്തില്‍ നിന്ന് 56 റണ്‍സെടുത്ത രോഹിത്താണ് ടോപ് സ്‌കോറര്‍.

ആദ്യം ബാറ്റ് ചെയ്ത ബിഹാറിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടി ഹൈദരബാദിന്റെ രവി തേജയാണ് ടോപ് സ്‌കോറര്‍.

തിലക് സെഞ്ച്വറി വേണ്ടെന്ന് വെച്ചോ..?

ദുര്‍ബലരായ ബിഹാറിനെതിരെ ടോസ് ലഭിച്ചിട്ടും ക്യാപ്റ്റന്‍ കൂടിയായ തിലക് വര്‍മ ബാറ്റിംഗ് തിരഞ്ഞെടുക്കാത്തതാണ് ഇപ്പോള്‍ തെലങ്കാനയിലെ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. തങ്ങളുടെ ബാറ്റിംഗ് ലൈനപ്പില്‍ നല്ല വിശ്വാസമുണ്ടായിട്ടും എന്തിനാണ് തിലക് ബാറ്റിംഗ് തിരഞ്ഞെടുക്കാതിരുന്നതെന്നും സെഞ്ച്വറി നേടാമായിരുന്ന മത്സരത്തില്‍ ബിഹാറിനെതിരെ കൂറ്റന്‍ സ്‌കോറും ഹൈദരബാദിന് സ്വന്തമാക്കാമായിരുന്നു. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഹൈദരബാദിന് മികച്ച റണ്‍റേറ്റോടെ വിജയിക്കേണ്ടത് അനിവാര്യവുമാണ്.

അതേസമയം, ഇനിയും സെഞ്ച്വറിയടിക്കാന്‍ ആവാതിരുന്നിട്ടാണ് തിലക് ബോളിംഗ് തിരഞ്ഞെടുത്തതെന്ന് ട്രോളുന്നുണ്ട് ആരാധകര്‍.

Related Articles

Back to top button
error: Content is protected !!