കാലം മതേതര സിവിൽ കോഡ് ആവശ്യപ്പെടുന്നു: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി
മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുന്ന നിയമങ്ങൾക്ക് ആധുനിക സമൂഹത്തിൽ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ സിവിൽ കോഡ് വിവേചനപരമാണെന്ന് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് തോന്നുന്നു. അതിനാൽ ഏകീകൃത സിവിൽകോഡ് നടപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന് മോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പറഞ്ഞു
ഏകീകൃത സിവിൽകോഡുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ സുപ്രിം കോടതി നടത്തിയിട്ടുണ്ട്. ഇതേ വിഷയത്തിൽ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് നിലവിലെ സിവിൽകോഡ് വിവേചപരമാണെന്ന് തോന്നുന്നു. ഭരണഘടനാ നിർമാതാക്കളുടെ സ്വപ്‌നമായിരുന്നുവിത്.
ഭരണഘടനയും ഇതേ കാര്യമാണ് പറയുന്നത്. അത് നിറവേറ്റേണ്ടത് തങ്ങളുടെ കടമയാണ്. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുന്ന നിയമങ്ങൾ ആധുനിക സമൂഹത്തിന് ആവശ്യമില്ല. കാലം മതേതര സിവിൽ കോഡ് ആവശ്യപ്പെടുന്നു. ഇതോടെ മതപരമായ വിവേചനങ്ങളിൽ നിന്നും നാം സ്വതന്ത്രരാകുമെന്നും മോദി പറഞ്ഞു.