National

ബില്ലുകളിലെ സമയപരിധി: രാഷ്ട്രപതിയുടെ റഫറൻസിന് പിന്നിൽ കേന്ദ്രമെന്ന് കേരളം

ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറൻസിന് പിന്നിൽ കേന്ദ്രമെന്ന് കേരളം. രാഷ്ട്രപതിയുടെ റഫറൻസ് കേന്ദ്ര സർക്കാരിന്റേതാണ്. സുപ്രീം കോടതി വിധി മറികടക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും കേരളം വാദിച്ചു.

മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാലാണ് കേന്ദ്രത്തിന് വേണ്ടി കോടതിയിൽ ഹാജരായത്. ആർട്ടിക്കിൾ 200 പ്രകാരം ബില്ല് ഗവർണർക്ക് നൽകിയാൽ അദ്ദേഹം എന്താണ് ചെയ്യേണ്ടത് എന്നതിന്റെ ഉത്തരമാണ് തമിഴ്‌നാട് വിധി ന്യായം.

എത്രയും വേഗം എന്നതിന് സമയപരിധി ആവശ്യമാണ്. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുക എന്നതാണ് രാഷ്ട്രപതിയുടെ ചുമതല. അതിനെ മറികടന്ന് പോകുക എന്നതല്ലെന്നും കേരളം വാദിച്ചു.

Related Articles

Back to top button
error: Content is protected !!