World

അമേരിക്കയിൽ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്; 40 പേർ മരിച്ചു, നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ 40 പേർ മരിച്ചതായി റിപ്പോർട്ട്. മിസോറിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. ഇവിടെ 12 പേർ മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടെക്‌സാസിലും കൻസാസിലും ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർ മരിച്ചു

ഒക്ലഹോമയിൽ ചുഴലിക്കാറ്റിനെ തുടർന്ന് കാട്ടുതീ പടർന്നതായും വാർത്തകളുണ്ട്. മണിക്കൂറിൽ 133 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. 1,70,000 ഏക്കറോളം കത്തിനശിച്ചു. ഗവർണർ കെവിൻ സ്റ്റിറ്റിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസും കത്തിനശിച്ചു

അർക്കൻസാസ്, അലബാമ, മിസിസിപ്പി എന്നിവിടങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 3.20 ലക്ഷം പേർക്ക് വൈദ്യുതി പ്രശ്‌നം നേരിടുന്നതായാണ് റിപ്പോർട്ട്. മിസോറിയിൽ നൂറുകണക്കിന് വീടുകളും സ്‌കൂളുകളും ബിസിനസ് സ്ഥാപനങ്ങളും തകർന്നു. കൻസാസിൽ എട്ട് പേർ മരിച്ചു.

Related Articles

Back to top button
error: Content is protected !!