Sports
സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡും സ്മിത്തും പുറത്തായി; ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റുകൾ നഷ്ടം
ഗാബ ടെസ്റ്റിൽ ഓസ്‌ട്രേലിയ ശക്തമായ നിലയിൽ. നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 348 റൺസ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 152 റൺസെടുത്ത ട്രാവിസ് ഹെഡാണ് ഒടുവിൽ പുറത്തായത്. ഓസീസിനായി സ്റ്റീവ് സ്മിത്തും സെഞ്ച്വറി നേടി. 101 റൺസെടുത്ത സ്മിത്ത് നാലാമനായാണ് വീണത്
160 പന്തിൽ 18 ഫോറുകൾ സഹിതം ഏകദിന ശൈലിയിലാണ് ഹെഡ് ബാറ്റേന്തിയത്. അഡ്‌ലെയ്ഡിലെ ഫോം ഹെഡ് ഗാബയിലും തുടരുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസ് എന്ന നിലിയിലാണ് ഓസീസ് ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്.
നിലവിൽ 14 റൺസെടുത്ത അലക്‌സ് ക്യാരിയും എട്ട് റൺസെടുത്ത പാറ്റ് കമ്മിൻസുമാണ് ക്രീസിൽ. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. നിതീഷ് റെഡ്ഡിക്കാണ് ഒരു വിക്കറ്റ്.