കോതമംഗലത്തെ ആറ് വയസ്സുകാരിയുടെ മരണം കൊലപാതകം; അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊന്നെന്ന് നിഗമനം
പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് നിര്‍ണായകമായി
കോതമംഗലത്ത് ഉറങ്ങാന്‍ കിടന്ന കുഞ്ഞ് മരിച്ചെന്ന വാര്‍ത്തയില്‍ ട്വിസ്റ്റ്. ആറ് വയസ്സുകാരിയുടെ മരണം സ്വാഭാവികമല്ലെന്നും കൊലപാതകമാണെന്നും പോലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിനൊപ്പം താമസിച്ച യുവാവായ പിതാവിനെയും ഇയാളുടെ രണ്ടാം ഭാര്യയെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
കോതമംഗലം നെല്ലിക്കുഴി ഒന്നാം വാര്‍ഡില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി അസം ഖാന്റെ മകള്‍ ആറ് വയസുകാരി മുസ്‌കാനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പറഞ്ഞത്. തങ്ങള്‍ മറ്റൊരു മുറിയിലായിരുന്നുവെന്നും കൈക്കുഞ്ഞും മുസ്‌കാനും അടുത്ത മുറിയിലാണ് കിടന്നതെന്നുമാണ് മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയത്.
എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍്ട് പുറത്തുവന്നതോടെ പോലീസിന് ചില സംശയങ്ങളുണ്ടായി. അജാസ് ഖാനെയും വളര്‍ത്തമ്മയേയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതക വിവരങ്ങള്‍ പുറത്തുവന്നു. ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.