Kerala
യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

നെടുമ്പാശ്ശേരിയിൽ ഹോട്ടൽ ജീവനക്കാരനായ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. വിനയകുമാർ, മോഹൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ഇവർക്കെതിരെ വകുപ്പ് തല അന്വേഷണവും പ്രഖ്യാപിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. ഹോട്ടൽ ജീവനക്കാരനായ ഐവിൻ ജിജോയെ മനപ്പൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയെന്നാണ് നിഗമനം.
സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി ഐവിൻ നേരത്തെ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ഇവർ പിന്തുടർന്നെത്തി കൊലപ്പെടുത്തുകയായിരുന്നു.