National
നാവികസേനക്ക് കരുത്തേകി രണ്ട് യുദ്ധക്കപ്പലുകൾ; ഐഎന്‍എസ് ഹിംഗിരിയും ഉദയഗിരിയും കമ്മീഷൻ ചെയ്തു

ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർധിപ്പിച്ച് രണ്ട് പുതിയ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്തു. ഐഎൻഎസ് ഹിംഗിരി, ഐഎൻഎസ് ഉദയഗിരി എന്നീ നീലഗിരി ക്ലാസ് സ്റ്റെൽത്ത് യുദ്ധക്കപ്പലുകളാണ് കമ്മീഷൻ ചെയ്തത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് രണ്ട് യുദ്ധക്കപ്പലുകൾ രാജ്യത്തിന് സമർപ്പിച്ചത്
മുംബൈ ആസ്ഥാനമായുള്ള മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സാണ് ഐഎൻഎസ് ഉദയഗിരി നിർമിച്ചത്. 149 മീറ്റർ നീളവും മണിക്കൂറിൽ 52 കിലോമീറ്റർ വേഗതയുമുണ്ട്. 48 ബരാക് 8 മിസൈലുകളും എട്ട് ബ്രഹ്മോസ് സൂപ്പർ സോണിക് മിസൈലുകളും ഇതിലുണ്ട്. രണ്ട് ഹെലികോപ്റ്റർ വഹിക്കാനുള്ള ശേഷിയുണ്ട്.
കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്‌സ് നിർമിച്ചതായണ് ഐഎൻഎസ് ഹിംഗിരി. 32 ബരാക് 8 മിസൈലുകളും എട്ട് ബ്രഹ്മോസ് സൂപ്പർ സോണിക് മിസൈലുകളും ഇതിലുണ്ട്.