Kerala
ചിറ്റൂർ പുഴയിലെ കോസ്‌വേയിൽ രണ്ട് യുവാക്കൾ കുടുങ്ങി; ഒരാൾ മരിച്ചു

പാലക്കാട് ചിറ്റൂർ പുഴയിലെ കോസ്‌വേയിൽ രണ്ട് യുവാക്കൾ കുടുങ്ങി. കോയമ്പത്തൂർ സ്വദേശികളായ യുവാക്കളാണ് ഷൺമുഖം കോസ്‌വേക്ക് വശത്തുള്ള ഓവിൽ കുടുങ്ങിയത്. ശ്രീഗൗതം, അരുൺ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
ശ്രീഗൗതത്തെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. അരുണിനെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. കുളിക്കാനായി പുഴയിലെത്തിയ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്.
വലിയ പൈപ്പിനകത്ത് കയറിയതോടെ പുറത്തിറങ്ങാൻ കഴിയാതെ വരികയായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. കോയമ്പത്തൂർ കർപകം കോളേജിലെ വിദ്യാർഥികളാണ് ഇരുവരും