യുഎഇ പാസ്‌പോര്‍ട്ടിന് മേഖലയില്‍ ഒന്നാം സ്ഥാനം; വിസയില്ലാതെ 185 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം

അബുദാബി: ഹെന്‍ലി ഗ്ലോബല്‍ മൊബിലിറ്റി ഇന്റെക്‌സ് 2025ല്‍ മേഖലയില്‍ ഒന്നാമത് എത്തിയതോടെ യുഎഇ പൗരന്മാര്‍ക്ക് വിസയില്ലാതെ 185 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനാവും. ആഗോള തലത്തില്‍ 10ാം സ്ഥാനമാണ് പാസ്‌പോര്‍ട്ടിന്റെ മൂല്യത്തില്‍ യുഎഇക്കുള്ളത്. അറബ് ജിസിസി രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടാണ് ഇന്റെക്‌സ് പ്രകാരം യുഎഇയുടേത്. ഇതോടെ 185 രാജ്യങ്ങളില്‍ വിസയോ, വിസ ഓണ്‍ അറൈവലോ ഇല്ലാതെ തന്നെ സന്ദര്‍ശനം നടത്താന്‍ യുഎഇ പൗരന്മാര്‍ക്ക് സാധിക്കും.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

പട്ടികയില്‍ ഖത്തറിന് 47ാം സ്ഥാനമാണുള്ളത്. 112 രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാം. മൂന്നാമതുള്ള ബഹ്‌റൈന് 58ാം സ്ഥാനമാണുള്ളത്. 87 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനാവും. സഊദിക്ക് 60ഉം ഒമാന് 61ാം സ്ഥാനവുമാണുള്ളത്. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 86 രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാനാവും.

ഇന്റെക്‌സില്‍ ഇത്തവണയും യൂറോപ്യന്‍ രാജ്യങ്ങളും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമാണ് മുന്നില്‍. ഏറ്റവും മൂല്യമേറിയ പാസ്‌പോര്‍ട്ട് ഉള്ള രാജ്യം ജപ്പാനാണ്. 194 രാജ്യങ്ങളില്‍ ഇവിടുത്തെ പൗരന്മാര്‍ക്ക് വിസയോ, ഓണ്‍അറൈവല്‍ വിസയോ ഇല്ലാതെ സഞ്ചരിക്കാനാവും. രണ്ടാമതുള്ള സിങ്കപ്പൂരിലെ പൗരന്മാര്‍ക്ക് 193 രാജ്യങ്ങളില്‍ സഞ്ചരിക്കാം. ജര്‍മനി, തെക്കന്‍ കൊറിയ, ഫിന്‍ലന്റ്, ഇറ്റലി, ലക്‌സംബര്‍ഗ്, സ്‌പെയിന്‍ എന്നിവിടങ്ങളിലെ പൗരന്മാര്‍ക്ക് 191 രാജ്യങ്ങളിലും ഫ്രാന്‍സ്, അയര്‍ലാന്റ്, പോര്‍ച്ചുഗല്‍, യുകെ എന്നിവയ്ക്ക് 190 രാജ്യങ്ങളിലും ബെല്‍ജിയം, ചെക്ക് റിപബ്ലിക്, ന്യൂസിലാന്റ്, നോര്‍വേ, സ്വിറ്റസര്‍ലന്റ് 189 രാജ്യങ്ങളിലും യാത്രാ നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കാം.

Exit mobile version