അബുദാബി: പൊതുസുരക്ഷ ദുര്‍ബലപ്പെടുത്തിയതിന്റെ പേരില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അബ്ദുള്‍ റഹ്മാന്‍ അല്‍-ഖറദാവിയെ ലെബനോണില്‍നിന്നും കസ്റ്റഡിയില്‍ എടുത്തതായി യുഎഇ അറിയിച്ചു. അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗണ്‍സില്‍ – ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഡാറ്റ ബ്യൂറോയുടെ ജനറല്‍ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് പുറത്തിറക്കിയ അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ലെബനന്‍ അധികൃതരോട് യുഎഇ കേന്ദ്ര അതോറിറ്റി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഖറദാവിയെ കൈമാറാന്‍ ലെബനോണ്‍ ഉത്തരവ് പുറപ്പെടുവിച്ചത്. തങ്ങളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഏതൊരാള്‍ക്കും എതിരായ നിലപാട് യുഎഇ ആവര്‍ത്തിക്കുമെന്നും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ വ്യക്തികളെ നിരന്തരം പിന്തുടരാനും ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കാനുമുള്ള പ്രതിബദ്ധത രാജ്യത്തിനുണ്ടെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.