
റോം: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ബഹുമാനാര്‍ത്ഥം ഇന്നലെ രാത്രി റോമില്‍ നടന്ന അത്താഴവിരുന്നില്‍ യുഎഇ പ്രസിഡന്റ് ഇറ്റാലിയന്‍ പ്രസിഡണ്ടിന് മെഡല്‍ കൈമാറി. ഇറ്റലിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ യുഎഇ പ്രസിഡന്റിന്റെ ബഹുമാനര്‍ത്ഥം ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മട്ടറെല്ല ഒരുക്കിയ അത്താഴ വിരുന്നില്‍ വച്ചാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് മെഡല്‍ യുഎഇയുടെ ഏറ്റവും വലിയ സിവില്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ സമ്മാനിച്ചത്. ശൈഖ് മുഹമ്മദിന് ഇറ്റലി ലോക നേതാക്കള്‍ക്ക് നല്‍കുന്ന ഏറ്റവും ഉന്നതമായ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് മെറിറ്റും സമ്മാനിച്ചു.