Kerala

സിൽവർ ലൈൻ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

കാസർകോട്-തിരുവനന്തപുരം അതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൻ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. റെയിൽവേ മന്ത്രാലയം ചില വിശദീകരണം തേടിയിട്ടുണ്ട്. ഇതിനുള്ള മറുപടിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു

കൊച്ചിയിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ് സമ്മിറ്റ് കേരളം 2025 പരിപാടിയിൽ പങ്കെടുത്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുമായി ജനങ്ങൾ ഉയർത്തിയ പ്രശ്‌നങ്ങൾ സംസ്ഥാന സർക്കാർ പരിഹരിക്കണം

സംസ്ഥാനത്ത് നിന്ന് ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ ചർച്ചകൾ നടക്കുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു. സിൽവർ ലൈൻ പദ്ധതി പൂർണമായും തള്ളിയിട്ടില്ലെന്ന് നേരത്തെയും കേന്ദ്രം അറിയിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!