ഷൊര്‍ണൂരില്‍ വന്ദേഭാരത് വഴിയില്‍ കുടുങ്ങിയിട്ട് മണിക്കൂര്‍ കഴിഞ്ഞു; വാതില്‍ തുറക്കാനാകുന്നില്ല
പരിഭ്രാന്തരായി യാത്രക്കാര്‍
കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസ്സ് ട്രെയിന്‍ ഷൊര്‍ണൂരില്‍ നിശ്ചിലമായി. യാത്രക്കിടെ പെട്ടെന്ന് വണ്ടി നിശ്ചലമാകുകയായിരുന്നുവെന്നും ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷന്‍ കഴിഞ്ഞയുടനെയായിരുന്നു സംഭവമെന്നും ട്രെയിനിലെ യാത്രക്കാര്‍ വ്യക്തമാക്കി.
ഷൊര്‍ണൂര്‍ കൊച്ചിന്‍ പാലത്തിന് സമീപത്തുവെച്ചാണ് സംഭവം. സംഭവം കഴിഞ്ഞിട്ട് ഒരു മണിക്കൂറായിട്ടും പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
ഇന്ന് വൈകുന്നേരം 5.30ന് ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയിരുന്നു. മിനിറ്റുകള്‍ക്കകം ഇവിടുന്ന് വീണ്ടും യാത്ര ആരംഭിച്ചു. ഒരു കിലോമീറ്റര്‍ കഴിഞ്ഞ് ചെറുതുരുത്തി കൊച്ചിന്‍ പാലത്തിന് സമീപമെത്തിയപ്പോള്‍ ട്രെയിന്‍ നിശ്ചലമാകുകയായിരുന്നു.
സാങ്കേതിക തകരാറാറണ് ഇതിന് പിന്നിലെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിച്ച വിവരം. എസിയും ലൈറ്റും ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും പിന്നീട് അത് പരിഹരിക്കാന്‍ സാധിച്ചുവെന്നും യാത്രക്കാര്‍ പറയുന്നു. എന്നാലും നിലവില്‍ ഡോര്‍ തുറക്കാന്‍ സാധിച്ചിട്ടില്ല. ട്രെയിനിന്റെ ബാറ്ററി തകരാറായതാണെന്നാണ് സംശയം. ഇന്ന് രാത്രി 10.30ന് തിരുവനന്തപുരത്ത് എത്തേണ്ട വിമാനമായിരുന്നു ഇത്.
ട്രെയിന്‍ പൂര്‍വ സ്ഥിയിലേക്ക് ഉടന്‍ എത്തിക്കാനാകില്ലെന്നാണണ് വിദഗ്ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വലിച്ചുകൊണ്ടുപോകാനുള്ള ശ്രമമാണ് ഇപ്പോള്‍ അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.