Kerala

കുടുങ്ങിയ വന്ദേഭാരത് റെയില്‍വേ സ്‌റ്റേഷനിലെത്തിച്ചു

യാത്രക്കാരില്‍ ശ്രീമതി ടീച്ചറും

ഷൊര്‍ണൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ കുടുങ്ങിക്കിടന്ന വന്ദേഭാരത് ട്രെയിന്‍ ഒന്നര മണിക്കൂറിന് ശേഷം റെയില്‍ വേ സ്‌റ്റേഷനിലേക്ക് വലിച്ചുകൊണ്ടുവന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്നും ഇവരെ എത്രയും പെട്ടെന്ന് മറ്റൊരു ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അതിനിടെ, യാത്രക്കാരില്‍ മുന്‍ ആരോഗ്യ മന്ത്രിയും എം എല്‍ എയുമായ ശ്രീമതി ടീച്ചറുമുണ്ടായിരുന്നു.

അതിനിടെ, യാത്രക്കാര്‍ തിങ്ങിനിറഞ്ഞ ട്രെയിനില്‍ നിന്ന് എങ്ങനെയാണ് ഇത്രയും പേരെ മറ്റൊരു ട്രെയിനില്‍ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുകയെന്ന് ആശങ്കയുണ്ട്.

ഇന്ന് വൈകുന്നേരം 5.30ന് ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയിരുന്നു. മിനിറ്റുകള്‍ക്കകം ഇവിടുന്ന് വീണ്ടും യാത്ര ആരംഭിച്ചു. ഒരു കിലോമീറ്റര്‍ കഴിഞ്ഞ് ചെറുതുരുത്തി കൊച്ചിന്‍ പാലത്തിന് സമീപമെത്തിയപ്പോള്‍ ട്രെയിന്‍ നിശ്ചലമാകുകയായിരുന്നു.

സാങ്കേതിക തകരാറാറണ് ഇതിന് പിന്നിലെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിച്ച വിവരം.

Related Articles

Back to top button