National

വിനേഷ് ഫോഗട്ട് ഇന്ത്യയിൽ തിരിച്ചെത്തി; ഡൽഹിയിൽ ആവേശ്വോജ്ജ്വല സ്വീകരണം, വികാരാധീനയായി താരം

പാരീസ് ഒളിമ്പിക്‌സിൽ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ത്യയിൽ തിരിച്ചെത്തി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗംഭീര സ്വീകരണമാണ് ആരാധകരും മറ്റ് ഗുസ്തി താരങ്ങളും താരത്തിനൊരുക്കിയത്. സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ തുടങ്ങിയവരും താരത്തെ സ്വീകരിക്കാൻ എത്തിയിരുന്നു

സ്വീകരണത്തിനായി വികാരധീനയായാണ് വിനേഷ് പ്രതികരിച്ചത്. ഇത്തരത്തിലൊരു പിന്തുണ ലഭിച്ചതിൽ ഭാഗ്യവതിയാണ്. രാജ്യം നൽകിയത് സ്വർണമെഡലിനേക്കാൾ വലിയ ആദരവാണെന്ന് വിനേഷ് ഫോഗട്ടിന്റെ അമ്മയും പ്രതികരിച്ചു

സ്വീകരണത്തിന് പിന്നാലെ ജന്മനാടായ ഹരിയാന ചാർഖി ദാദ്രിയിലേക്ക് വിനേഷ് പോകും. ഇവിടെ ഖാട്ട് പഞ്ചായത്ത് തീരുമാനിച്ച സ്വീകരണ പരിപാടികളിൽ പങ്കെടുക്കും.

Related Articles

Back to top button