വിഴിഞ്ഞം ഉദ്ഘാടനം: രാജീവ് ചന്ദ്രശേഖരന് വേദിയിൽ ഇരിപ്പടം നൽകിയത് ജനാധിപത്യവിരുദ്ധമെന്ന് സിപിഎം

വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കാതെ തുടരുന്നു. മന്ത്രിമാർ അടക്കം സദസ്സിൽ ഇരുന്നപ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് വേദിയിൽ ഇടം നൽകിയത് ശരിയായില്ലെന്ന് സിപിഎം ആവർത്തിച്ചു. ഉദ്ഘാടന വേദിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ഇരിപ്പടം നൽകിയത് ജനാധിപത്യപരമായി ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി കാണുന്ന രൂപത്തിൽ അല്ല അദാനിയെ എൽഡിഎഫ് കാണുന്നതെന്ന് പാർട്ണർ പരാമർശത്തിലെ വിവാദത്തിൽ മന്ത്രി വിഎൻ വാസവൻ മറുപടി നൽകി. അതേസമയം ചടങ്ങിൽ താൻ പങ്കെടുത്തതിൽ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു
രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനത്തിൽ പങ്കെടുത്തത് കേരള സർക്കാരിന്റെ ഔദാര്യത്തിൽ അല്ലെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. ഉദ്ഘാടന വേദിയിലെ പ്രഭാഷകരിൽ ആരും ഉമ്മൻ ചാണ്ടിയുടെ പേര് പോലും പരാമർശിക്കാതിരുന്നത് ലജജിപ്പിക്കുന്നതാണെന്ന് ശശി തരൂർ എംപി പറഞ്ഞു