Kerala
കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നുവീണത് ഉപയോഗശൂന്യമായ കെട്ടിടമെന്ന് മന്ത്രി; രണ്ട് പേർക്ക് പരുക്ക്

കോട്ടയത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണ് രണ്ട് പേർക്ക് പരുക്ക്. ഒരു കുട്ടിയടക്കം രണ്ട് പേർക്കാണ് പരുക്കേറ്റത്. അപകടത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണ ജോർജും, മന്ത്രി വിഎൻ വാസവനും അടക്കം മെഡിക്കൽ കോളേജിലേക്ക് എത്തി.
ഉപയോഗ്യശൂന്യമായ കെട്ടിടമാണ് തകർന്നുവീണതെന്ന് മന്ത്രിമാർ അറിയിച്ചു. പൊളിക്കാൻ വെച്ചിരുന്ന കെട്ടിടമാണ് തകർന്നത്. ആശുപത്രിയിലെ സാമഗ്രികളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. 14ാം വാർഡിന്റെ ടോയ്‌ലറ്റ് കോംപ്ലക്‌സ് ഭാഗമാണ് തകർന്നത്.
കെട്ടിടത്തിന് ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് ഈ കെട്ടിടത്തിലെ രോഗികളെയടക്കം നേരത്തെ മാറ്റിയിരുന്നു. അതേസമയം പരുക്കേറ്റവർ അടച്ചിട്ട കെട്ടിടത്തിലേക്ക് എന്തിനാണ് വന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.