വോയ്‌സ് മെസേജ് ഇനി കേള്‍ക്കേണ്ടി വരില്ല. അതിനി വായിക്കുകയും ചെയ്യാം. വാട്‌സ്ആപ്പിലാണ് പുതിയ മാറ്റം വരുന്നത്. വോയിസ് മെസേജ് വന്നാല്‍ കേള്‍ക്കാതെ അതിലുള്ള കാര്യങ്ങള്‍ വായിച്ച് മനസ്സിലാക്കാന്‍ പറ്റിയ സൗകര്യമാണ് വാട്‌സ്ആപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ശബ്ദ സന്ദേശം കേള്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ ഫീച്ചര്‍ ഏറെ ഉപകാരപ്പെടുമെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കുന്നു. നിങ്ങളുടെ ജോലി തുടര്‍ന്നുകൊണ്ട് തന്നെ സംഭാഷണം തുടരാനാകുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
പുതിയ ഫീച്ചര്‍ വരും ആഴ്ചകളില്‍ ആഗോളതലത്തില്‍ അവതരിപ്പിക്കും. ആദ്യഘട്ടത്തില്‍ ഏതാനും ഭാഷകളില്‍ മാത്രമാകും ഈ സൗകര്യം.