Automobile

കാര്‍ ഡോര്‍ അടയ്ക്കേണ്ട ശരിയായ രീതി മനസ്സിലാക്കണോ?

മുംബൈ: കാറിന്റെ ഡോര്‍ അടക്കുന്നത് പഠിക്കാനുണ്ടോയെന്ന് ചോദിച്ചേക്കാം. എന്നാല്‍ അങ്ങനെയല്ല, അതിലും അല്‍പം കാര്യമുണ്ട്. പണ്ട് അംബാസഡര്‍ കാറെല്ലാം ഓടിയിരുന്ന കാലത്ത് ഡോര്‍ തുറന്ന് വലിച്ചടക്കാന്‍ വാഹനം ഓടിക്കുന്നവര്‍ പതിവായി പറയുമായിരുന്നു. എന്നാല്‍ കാലം മാറി, സങ്കേതികവിദ്യ ന്യൂജനായി. വാഹനങ്ങളുടെ എഞ്ചിനുകളുടെ കഠോരശബ്ദംപോലും മൃദുവായി.

ഡോറുകള്‍ എങ്ങനെ, ഏത് രീതിയില്‍ ശരിയായി അടയ്ക്കാമെന്ന് അറിഞ്ഞിരുന്നാല്‍ അതൊരു നല്ല അറിവ് തന്നെയാവുമല്ലോ? വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ ഡോര്‍ പെട്ടെന്ന് തുറക്കുകയും അടയ്ക്കുകയും ചെയ്താല്‍ അത് ഇന്നത്തെ കാലത്ത് ഉടമയായ ബന്ധുവിനോ, സുഹൃത്തിനോ ഇഷ്ടപ്പെടണമെന്നില്ല. ഒരു കാറിന്റെ ഡോര്‍ ലോക്ക് ചെയ്യുന്നതെങ്ങനെയെന്ന് മനസ്സിലാക്കിയാല്‍ ഈ പ്രശ്നത്തിന് നമുക്ക് പരിഹാരം കാണാന്‍ സാധിക്കും. കാറിന്റെ ഡോറുകള്‍ ഒരു സ്പ്രിംഗുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ലാച്ച് സിസ്റ്റം ഉപയോഗിക്കുന്നു. നിങ്ങള്‍ ഡോര്‍ അടയ്ക്കുമ്പോള്‍ ലാച്ച് മുകളിലേക്ക് നീങ്ങുകയും യാന്ത്രികമായി പൂട്ടുകയും ചെയ്യുന്നു. തുറക്കാനായി സ്പ്രിംഗിന്റെ സഹായത്തോടെ ലാച്ച് റിലീസ് ചെയ്യുന്ന ബട്ടണ്‍ ഉപയോഗിക്കുന്നതാണ് രീതി.

കാറുകളുടെ ഡോറുകളില്‍ മാത്രമല്ല ബോണറ്റിലും ഇതേ സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഡോര്‍ അടയ്ക്കുമ്പോള്‍ ലോക്കില്‍ വീഴാന്‍ അല്‍പ്പം ശക്തി ആവശ്യമാണ്. ശക്തിയില്ലാതെ കാറിന്റെ ഡോര്‍ പതിയെ അടച്ചാല്‍ ഈ ലോക്കില്‍ വീഴില്ല. ഇത് കാരണം ഡോര്‍ ശരിയായി അടയാതെ വരും. നിങ്ങള്‍ റോഡിലൂടെ പോകുമ്പോള്‍ പാതിയടഞ്ഞ ഡോറുമായി വാഹനങ്ങള്‍ ചിലപ്പോള്‍ പോകുന്നത് കാണാം. ഓട്ടത്തിനിടെ ഈ ഡോര്‍ തുറന്ന് കഴിഞ്ഞാല്‍ അത് വലിയ അപകടത്തില്‍ കലാശിച്ചേക്കുമെന്ന് പറയേണ്ടതില്ലല്ലോ.

മിതമായ ശക്തിയില്‍ ഡോര്‍ അടച്ചാല്‍ ശരിയായി അടയ്ക്കാന്‍ പറ്റുമെന്ന് മാത്രമല്ല കേടുപാടുകളും വരില്ല. ബോണറ്റ് ഏരിയയിലും ഇതേ വിദ്യ പ്രായോഗിക്കണം. ചിലര്‍ ലോക്ക് സംരക്ഷിക്കാന്‍ കൈകൊണ്ട് അമര്‍ത്തി പതുക്കെ ബോണറ്റ് അടയ്ക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഈ രീതി അപകടസാധ്യതയുള്ളതാണ്. കാരണം ബോണറ്റിന്റെ ഭാരം കുറവായതിനാല്‍ അത് തകരാറിലായേക്കാം. ലോക്കിന് ഒരടിയെങ്കിലും മുകളില്‍ നിന്ന് ബോണറ്റ് മെല്ലെ താഴെ ഇടുന്നതാണ് ലോക്ക് ശരിയായി അടയ്ക്കാനുള്ള രീതി. വളരെ പതുക്കെ ബോണറ്റ് അടയ്ക്കുന്നതും വാഹനത്തിന് കേടുപാടുകള്‍ വരുത്തിവച്ചേക്കാം.

കാറിന് കേടുപാടുകള്‍ ഒഴിവാക്കാന്‍ ഡോര്‍ സാവധാനം അടയ്ക്കണമെന്ന് പലരും വിശ്വസിക്കുന്നു. പുതുതായി കാര്‍ വാങ്ങിയ ആളുകള്‍ക്കാണ് ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കാണുക. കാറിന്റെ മെക്കാനിസം മനസിലാക്കാതെയാണ് പലരും ഇത്തരം മിഥ്യാധാരണകള്‍ വെച്ചുപുലര്‍ത്തുന്നത്. കാറിന്റെ ഡോറുകളും ബോണറ്റുകളും എങ്ങനെ ലോക്ക് ചെയ്യപ്പെടുന്നുവെന്ന് മനസിലാക്കിയാല്‍ ഇത്തരം സാധാരണ പ്രശ്നങ്ങള്‍ തടയാന്‍ കഴിയും.

ഡോര്‍ അടയ്ക്കുമ്പോള്‍ അമിത ശക്തിയോ വളരെ സൗമ്യമായോ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കിയാല്‍ നിങ്ങളുടെ വാഹനത്തിന്റെ ലോക്കിംഗ് സംവിധാനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുമെന്നത് ഒരിക്കലും മറക്കാതിരിക്കുക. കാര്‍ നമ്മുടേതാണോ, സുഹൃത്തിന്റേതോ, ബന്ധുവിന്റേതോ എന്നതല്ല പ്രശ്‌നം ഇത്തരം കാര്യങ്ങള്‍ എല്ലാവരും തീര്‍ച്ചയായും അറിഞ്ഞിരിക്കണമെന്നതിലാണ്.

Related Articles

Back to top button
error: Content is protected !!