വയനാട് ദുരന്തം: കേരളത്തിന്റെ ഒരു ആവശ്യം മാത്രമാണ് കേന്ദ്രം അഗീകരിച്ചതെന്ന് മന്ത്രി കെ രാജൻ
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടു വെച്ച മൂന്ന് ആവശ്യങ്ങളിൽ ഒന്ന് മാത്രമാണ് കേന്ദ്രം അംഗീകരിച്ചതെന്ന് റവന്യു മന്ത്രി കെ രാജൻ. ദുരന്തമുണ്ടായതിന്റെ ആദ്യ ഘട്ടത്തിൽ സംസ്ഥാനം കേന്ദ്ര സർക്കാരിന് മുന്നിൽ വെച്ച മൂന്ന് ആവശ്യങ്ങളിലൊന്ന് തത്വത്തിൽ അംഗീകരിച്ചു കൊണ്ട് തീരുമാനമെടുത്തുവെന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. കേന്ദ്രം തീരുമാനമെടുക്കാൻ ഏറെ വൈകിയെന്നും മന്ത്രി പറഞ്ഞു
കേരളം മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ഒന്ന് മാത്രമേ കേന്ദ്രം അംഗീകരിച്ചിട്ടുള്ളു. അതും 153 ദിവസം പിന്നിട്ടതിന് ശേഷമാണ് തീരുമാനമുണ്ടായത്. ഇന്റർമിനിസ്റ്റീരിയൽ സെന്റർ ആദ്യ ഘട്ടത്തിൽ തന്നെ വയനാട്ടിലേത് അതിതീവ്ര ദുരന്തമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. എന്നിട്ടും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ്. തീരുമാനമെടുക്കാൻ എന്താണ് ഇത്ര വൈകുന്നതെന്ന് മനസിലാകുന്നില്ല
കേരളം മുന്നോട്ടു വെച്ച ആവശ്യങ്ങളിലൊന്ന് മേപ്പാടി ദുരന്തത്തെ ഡിസാസ്റ്റർ ഓഫ് സിവിയർ ഡിസാസ്റ്റർ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നതാണ്. ഭീമമായ നഷ്ടം കാണിച്ച് അടിയന്തര സഹായമായി 219 കോടി രൂപ മാനദണ്ഡങ്ങൾക്ക് അതീതമായി അഡീഷണൽ സഹായമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2221 കോടി രൂപയുടെ പുനർനിർമാണ പ്രക്രിയക്ക് വേണ്ടിയുള്ള ഒരു സഹായ ആവശ്യവും കേന്ദ്രത്തിന് മുന്നിൽ വെച്ചിട്ടുണ്ട്. അതിലും തീരുമാനമായില്ലെന്നും മന്ത്രി പറഞ്ഞു