Kerala
ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം; പാലായിൽ 75കാരനായ ഡോക്ടർ അറസ്റ്റിൽ

ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പാലായിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. മുൻ സർജൻ പണിക്കൻമാകുടി ഡോ. പി എൻ രാഘവൻ(75) ആണ് പിടിയിലായത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
മലബന്ധത്തെ തുടർന്ന് ചികിത്സക്കായി ഡോക്ടറുടെ മുരിക്കുംപുഴയിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിയ യുവതിയോടാണ് ഡോക്ടർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
പെൺകുട്ടിയുടെ വസ്ത്രം അഴിച്ചു പരിശോധിക്കുകയും ശരീരഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ഡോക്ടറെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.