Sports

ആരാടാ അവനെ ഐപിഎല്ലില്‍ ലേലത്തിനിട്ടത്…; വീണ്ടും അടിച്ച് കയറി രഹാനെ

മുംബൈ ഫൈനലില്‍

ഐ പി എല്ലില്‍ തങ്ങളുടെ ടീമിനൊപ്പം നിലനിര്‍ത്താതെ അജിങ്ക്യ രഹാനെയെ ലേലത്തിനിട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്രതിനിധികള്‍ ലജ്ജിക്കുന്നുണ്ടാകും. ഒരു താരത്തിനും കഴിയാത്ത മികച്ച ഫോം നിലനിര്‍ത്തിക്കൊണ്ട് മുഷ്താഖ് അലി ട്രോഫിയില്‍ അടിച്ചു കസറുകയാണ് രഹാനെ. ഐ പി എൽ ലേലത്തിൽ ആരും വാങ്ങാതെ ആദ്യഘട്ടത്തിൽ അൺസോൾഡായ താരത്തെ പിന്നീട് അടിസ്ഥാന വില നൽകി കൊൽക്കത്ത വാങ്ങുകയായിരുന്നു.

അവസാനം കളിച്ച ആറ് ടി20യിലും അര്‍ധ സെഞ്ച്വറി നേടിയ താരം മൂന്നിലും 80ന് പുറത്താണ് സ്‌കോര്‍. ഇതില്‍ രണ്ട് കളിയില്‍ 95ഉം 98മാണ് സ്‌കോര്‍.

ഹാര്‍ദിക് പാണ്ഡ്യയടങ്ങുന്ന കരുത്തരായ ബറോഡ ടീമിനെ രഹാനെയുടെ കരുത്തിലാണ് മുംബൈ തോല്‍പ്പിച്ചത്. 16 പന്തുകള്‍ ബാക്കി നില്‍ക്കെ ആറ് വിക്കറ്റിന്റെ അതിഗംഭീരമായ വിജയം തന്നെ മുംബൈ കൊയ്‌തെടുത്തു. ആദ്യം ബാറ്റ് ചെയ്ത ബറോഡക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 17.2 ഓവറില്‍ ലക്ഷ്യം കണ്ടു. ഓപ്പണറായ രഹാനെ അടിച്ചെടുത്തത് 98 റണ്‍സാണ്. അതും വെറും 56 പന്തില്‍ നിന്ന്. 11 ഫോറും അഞ്ച് സിക്‌സറുമായി താരം അതിഗംഭീര പെര്‍ഫോമന്‍സ് തന്നെയാണ് കാഴ്ചവെച്ചത്.

മുംബൈയുടെ ക്യാപ്റ്റനും മറ്റൊരു ഇന്ത്യന്‍ താരവുമായ ശ്രേയസ് അയ്യര്‍ 30 പന്തില്‍ 46 റണ്‍സെടുത്ത് രഹാനെക്ക് കൂട്ടായി.

Related Articles

Back to top button
error: Content is protected !!