അമേരിക്കയെ ആര് ഭരിക്കും, കമലയോ ട്രംപോ; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ
പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി അമേരിക്ക നാളെ വിധിയെഴുതും. യുഎസ് ചരിത്രത്തിലാദ്യമായി രാജ്യത്തിന് ഒരു വനിതാ പ്രസിഡന്റിനെ ലഭിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസും മുൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിലാണ് മത്സരം. നിർണായക സംസ്ഥാനങ്ങളിൽ കമല ഹാരിസിന് നേരിയ ലീഡ് മാത്രമാണുള്ളതെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്
ന്യൂയോർക്ക് ടൈംസ് ഇന്ന് പുറത്തുവിട്ട സർവേ പ്രകാരം ഏഴ് നിർണായക സംസ്ഥാനങ്ങളിൽ കമല ഹാരിസിന് നേരിയ മൂൻതൂക്കമുണ്ട്. നെവാഡ, നോർത്ത് കരോലീന, വിസ്‌കോൺസിൻ, ജോർജിയ സംസ്ഥാനങ്ങളിലാണ് കമല ഹാരിസിന് നേരിയ മുൻതൂക്കമുള്ളത്. മിഷിഗൺ, പെൻസൽവാനിയ എന്നിവിടങ്ങളിൽ ഇരു സ്ഥാനാർഥികളും ഒപ്പത്തിനൊപ്പമാണ്
അരിസോണയിൽ ഡൊണാൾഡ് ട്രംപിനാണ് നേരിയ മുൻതൂക്കം. അവസാനദിവസങ്ങളിൽ ട്രംപ് നില മെച്ചപ്പെടുത്തിയെന്നാണ് സർവേ പറയുന്നത്. 16 കോടിയിലേറെ വോട്ടർമാരിൽ പകുതിയോളം പേർ മുൻകൂട്ടി വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ മുതൽ ഫലം അറിഞ്ഞു തുടങ്ങും.