Movies

അമ്മക്കെന്താ സ്ലീവ് ലെസ് ഇട്ടാലെന്ന് മകള്‍ ചോദിക്കാറുണ്ട്: മഞ്ജു പിള്ള

വെളിപ്പെടുത്തലുമായി മഞ്ജു

കൊച്ചി: പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറ സാന്നിധ്യമായ മഞ്ജു പിള്ള തന്റെ മേക്ക് ഓവറിന്റെ രഹസ്യം പുറത്തുവിട്ടു. കാനഡയിലുള്ള മകള്‍ ദയയാണ് കോസ്റ്റിയൂമിന്റെ കാര്യത്തില്‍ തന്നെ മോട്ടിവേറ്റ് ചെയ്യാറുള്ളതെന്ന് മഞ്ജു പിള്ള വ്യക്തമാക്കി.

അമ്മയ്ക്ക് സ്ലീവ് ലെസ് ഇട്ടാല്‍ എന്താണ് കുഴപ്പം, അമ്മ ഇടൂ, അമ്മ ഫ്രണ്ട്സിന്റെ കൂടെ പുറത്തുപോകൂ, ജീന്‍സ് ഇടൂ, ടോപ്പ് ഇടൂ എന്നൊക്കെ പറയാറുണ്ടെന്ന് മഞ്ജു പിള്ള പറയുന്നു. ഞാന്‍ എന്റെ മോളുടെ അടുത്ത സുഹൃത്താണ്. എന്തും പറയാനുള്ള സ്വാതന്ത്ര്യം ഞാന്‍ കൊടുത്തിട്ടുണ്ട്, താരം പറയുന്നു. ഇറ്റലിയിലാണ് മകളെന്നും അവിടെയാണെങ്കിലും മിനിറ്റിന് മിനിറ്റിന് വിളിക്കുമെന്നും മഞ്ജുപിള്ള പറയുന്നു. എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും താന്‍ പാവം അമ്മയല്ലെന്നും സ്ട്രിക്റ്റ് ആവേണ്ട സ്ഥലത്ത് സ്ട്രിക്റ്റ് ആവുന്ന ആളാണെന്നും മഞ്ജു പിള്ള പറയുന്നു.

മകളുടെയും തന്റെയും ചിത്രം മഞ്ജുപിള്ള കയ്യില്‍ ടാറ്റു ചെയ്തിട്ടുണ്ട്. അതേ സമയം അമ്മയുടെ മുഖം സര്‍പ്രൈസായി ദയയും ടാറ്റു ചെയ്തിരുന്നു.

Related Articles

Back to top button