Kerala

ഭർത്താവിന് പിന്നാലെ കസേരയിലേക്ക് ഭാര്യ; ശാരദ മുരളീധരൻ അടുത്ത ചീഫ് സെക്രട്ടറിയാകും

ശാരദ മുരളീധരൻ സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും. ഇപ്പോൾ പ്ലാനിംഗ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ശാരദ മുരളീധരൻ. നിലവിലെ ചീഫ് സെക്രട്ടറി വി വേണുവിന്റെ ഭാര്യയാണ്. വി വേണു ഈ മാസം 31ന് വിരമിക്കും.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. സംസ്ഥാന ചരിത്രത്തിൽ തന്നെ ഇങ്ങനെയൊരു സംഭവം ആദ്യമാണ്. ഭർത്താവ് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയുമ്പോൾ പകരം ഭാര്യ ആ സ്ഥാനത്തേക്ക് എത്തുകയാണ്

2025 ഏപ്രിൽ മാസം വരെ ശാരദ മുരളീധരന് കാലാവധിയുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് വരാൻ തയ്യാറാകാതിരുന്നതോടെയാണ് ശാരദ ചീഫ് സെക്രട്ടറിയാകുന്നത്.

Related Articles

Back to top button