Kerala

കോന്നിയിൽ കാട്ടാന ചെരിഞ്ഞ സംഭവം; കൈതത്തോട്ടം ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തു

കോന്നി കുളത്തുമണ്ണിൽ കാട്ടാന ചെരിഞ്ഞത് ഹൈ വോൾട്ടേജ് വൈദ്യുതാഘാതമേറ്റതിനെ തുടർന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൈതത്തോട്ടം ഉടമ ബൈജു രാജനെതിരെ വനംവകുപ്പ് കേസെടുത്തു. സോളാർ വേലിയിൽ നിന്ന് ഷോക്കേറ്റതാണെന്നായിരുന്നു ആദ്യ വിവരം.

പിന്നീട് അതല്ലെന്ന് കണ്ടെത്തി. വേലിയിൽ നേരിട്ട് വൈദ്യുതി കൊടുത്തതായാണ് സംശയം. വനംവകുപ്പ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. വനംവകുപ്പ് വിഷയത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപണം ഉയർന്നിരുന്നു.

്ജഡം കണ്ടെത്തിയതിന് ശേഷമുള്ള നടപടിക്രമങ്ങൾ വൈകിപ്പിച്ചു എന്നായിരുന്നു ആക്ഷേപം. സ്വകാര്യ തോട്ടത്തിലെ സൗരോർജ വേലിയിൽ നിന്ന് ആനയ്ക്ക് ഷോക്കേറ്റു എന്നാണ് ആദ്യം കരുതിയിരുന്നത്.

Related Articles

Back to top button
error: Content is protected !!