2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ലഹരി നൽകിയെന്ന് മൊഴി

നടൻമാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയിട്ടുണ്ടെന്ന് കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി. ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലീമ സുൽത്താനയാണ് പിടിയിലായത്. എക്‌സൈിനാണ് യുവതി നടൻമാർക്ക് കഞ്ചാവ് നൽകിയെന്ന മൊഴി നൽകിയത്
ഇരു താരങ്ങളുമായി യുവതിക്കുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്‌സൈസിന് ലഭിച്ചു. പിടിയിലായ യുവതിക്ക് സിനിമ മേഖലയിലെ ഉന്നതരവുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വിദേശത്ത് നിന്നും എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം ചെയ്തിരുന്നു. എന്നാൽ ആലപ്പുഴയിലും വിതരണക്കാരെ എത്തിച്ചതോടെയാണ് എക്‌സൈസിന്റെ പിടിയിലായത്. ആലപ്പുഴയിൽ നിന്ന് രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവർ പിടിയിലായത്
ഇവർക്കൊപ്പം മക്കളുമുണ്ടായിരുന്നു. മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വിൽപ്പന നടത്താനാണ് ഇവർ ആലപ്പുഴയിൽ എത്തിയത്. തായ്‌ലാൻഡിൽ നിന്നാണ് കഞ്ചാവ് എത്തിച്ചെന്നാണ് സൂചന. ക്രിസ്റ്റീന സെക്‌സ് റാക്കറ്റിലെ കണ്ണിയാണ്. പെൺകുട്ടിയെ ലഹരി നൽകി മയക്കി പീഡിപ്പിച്ച കേസിലെ പ്രതി കൂടിയാണ് ഇവർ