Kerala
കോഴിക്കോട് എരിഞ്ഞിപ്പാലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ആൺസുഹൃത്ത് കസ്റ്റഡിയിൽ

കോഴിക്കോട് എരഞ്ഞിപ്പാലത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സരോവരം റോഡിലെ വീട്ടിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്.
ആയിഷ റാസ എന്ന 21കാരിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.