National

സ്ത്രീധനമായി കാറും 15 ലക്ഷം രൂപയും നൽകി; ഇതിൽ സന്തുഷ്ടരായില്ല: യുവതിക്ക് എച്ച്ഐവി കുത്തിവച്ച് ഭർതൃവീട്ടുകാർ

ലക്നൗ: ആവശ്യപ്പെട്ട സ്ത്രീധനം നൽകാത്തതിനെ തുടർന്ന് ഭർതൃവീട്ടുകാർ ബലമായി യുവതിക്കു എച്ച്ഐവി കുത്തിവച്ചെന്ന് ആരോപണം. യുവതിയുടെ പിതാവാണ് പരാതിയുമായി രം​ഗത്ത് എത്തിയിരിക്കുന്നത്. എസ്‍‌‌യുവി കാറും 25 ലക്ഷം രൂപയും കൂടി വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. ഉത്തർപ്രദേശിലെ ​ഗം​ഗോ കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കോടതി ഉത്തരവിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തെന്നാണ് പോലീസ് പറയുന്നത്.

2023 ഫെബ്രുവരി 15നാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്വദേശിയായ അഭിഷേക് എന്ന സച്ചിനുമായി മകളുടെ വിവാഹം നടന്നത്. വിവാഹത്തിന് സ്ത്രീധനമായി കാറും 15 ലക്ഷം രൂപയും നൽകി. എന്നാൽ ഇതിൽ ഭർതൃവീട്ടുകാർ സന്തുഷ്ടരായില്ല. എസ്‌യുവി കാറും 25 ലക്ഷം രൂപയും കൂടി വേണമെന്നായിരുന്നു അവരുടെ ആവശ്യമെന്നാണ് യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്.

എന്നാൽൽ ഭർതൃവീട്ടുക്കാരുടെ ഈ ആവശ്യം നൽകാൻ സാധിക്കില്ലെന്ന് കുടുംബം അറിയിച്ചു. ഇതോടെ യുവതിയെ ഭർതൃവീട്ടുകാർ ചേർന്നു വീട്ടിൽ നിന്ന് പുറത്താക്കി. എന്നാൽ ഹരിദ്വാറിലെ ജസ്വാവാല പഞ്ചായത്ത് അധികൃതർ ഇടപെട്ടു യുവതിയെ തിരിച്ച് ഭർതൃവീട്ടിലേക്ക് അയച്ചു. എന്നാൽ പിന്നീട് യുവതിക്ക് വലിയ രീതിയിലുള്ള ശാരീരികവും മാനസികവുമായ പീഡനമാണ് അവിടെ നിന്ന് സഹിക്കേണ്ടി വന്നത്. തുടർന്ന് എച്ച്ഐവി കുത്തിവച്ചു യുവതിയെ കൊല്ലാൻ ഭർതൃവീട്ടുകാർ ഗൂഢാലോചന നടത്തിയതായും കുടുംബം ആരോപിക്കുന്നു.

സംഭവത്തിൽ യുവതിയുടെ ആരോ​ഗ്യ മോശമായതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ എച്ച്ഐവി ബാധയുണ്ടെന്നു ഡോക്ടർമാർ കണ്ടെത്തി. ഭർത്താവ് അഭിഷേകിനെ പരിശോധിച്ചപ്പോൾ എച്ച്ഐവി നെഗറ്റീവാണ്. പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

ഇതിനെ തുടർന്നാണ് യുവതിയുടെ കുടുംബം കോടതിയെ സമീപിച്ചത്. കോടതി ഉത്തരവു പ്രകാരം ഭർതൃവീട്ടിക്കാർക്കെതിരെ ഗംഗോ കോട്‌വാലി പോലീസ് കേസെടുക്കുകയായിരുന്നു. സ്ത്രീധന പീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതര വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!