Kerala
കൂട്ടിലങ്ങാടി പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം കൂട്ടിലങ്ങാടിയിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം പെരുവള്ളൂർ ഒളകര സ്വദേശി ദേവിനന്ദയാണ്(23) മരിച്ചത്. നാട്ടുകാരും ഫയർഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
ഇന്നലെ രാത്രി കൂട്ടിലങ്ങാടി പാലത്തിന് മുകളിൽ നിന്നാണ് യുവതി പുഴയിൽ ചാടിയത്. പാലത്തിൽ നിന്ന് 500 മീറ്റർ അകലെ പുഴയുടെ അരികിൽ കുറ്റിച്ചെടിയിൽ തടഞ്ഞുനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
മലപ്പുറത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ദേവിനന്ദയും കുടുംബവും. പിതാവ് ബാറിലെ ജീവനക്കാരനാണ്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.