Kerala
കൈമനത്ത് ആൾപാർപ്പില്ലാത്ത വീട്ടിൽ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം കൈമനത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കരുമം സ്വദേശി ഷീജയാണ്(50) മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
കുറ്റിക്കാട്ടുലൈനിൽ ഒഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടത്. ആൾപാർപ്പില്ലാത്ത ഒരു വീട് മാത്രമാണ് പ്രദേശത്തുള്ളത്. ഇതിലാണ് മൃതദേഹം കണ്ടത്. സ്ത്രീയുടെ കരച്ചിൽ കേട്ട് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സുഹൃത്ത് സജിക്കൊപ്പമാണ് ഷീജ താമസിച്ചിരുന്നത്. ഇവർ തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.