Thursday, 26 November 2026 About Us · Contact Us

പാക്ക്ഡ് കുടിവെള്ളങ്ങളുടെ ഗുണനിലവാരം പരിശോധിക്കണം; സംസ്ഥാനങ്ങൾക്ക് കർശന നിർദേശവുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ

Bislari water - പാക്ക്ഡ് കുടിവെള്ളങ്ങളുടെ ഗുണനിലവാരം പരിശോധിക്കണം; സംസ്ഥാനങ്ങൾക്ക് കർശന നിർദേശവുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ

പാക്ക്ഡ് കുടിവെള്ളങ്ങളുടെയും മിനറൽ വാട്ടറിന്റെയും ഗുണനിലവാരം ഉറപ്പാക്കാൻ രാജ്യവ്യാപക പരിശോധന ശക്തമാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകി.

പാക്ക്ഡ് കുടിവെള്ള നിർമാണ കമ്പനികളിൽ പതിവായി പരിശോധന നടത്താനും അപകടസാധ്യത വിലയിരുത്തി സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്ക് അയക്കാനുമാണ് നിർദേശം. ഗുണനിലവാരത്തിൽ വീഴ്ച കണ്ടെത്തുന്ന കമ്പനികൾക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും FSSAI ആവശ്യപ്പെട്ടിട്ടുണ്ട്.

പരിശോധനകളുടെ വിവരങ്ങൾ, ശേഖരിച്ച സാമ്പിളുകൾ, ലബോറട്ടറി പരിശോധനാ ഫലങ്ങൾ എന്നിവ ഫുഡ് സേഫ്റ്റി കംപ്ലയൻസ് സിസ്റ്റത്തിൽ (FoSCoS) രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്.

ബിസ്ലേരി കമ്പനിയുടെ ഗോവയിലെ പ്ലാന്റിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതാണ് പുതിയ നടപടികൾക്ക് പശ്ചാത്തലമായത്. സാമ്പിളിൽ അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ ബ്രോമേറ്റ് കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്നുള്ള റഫറൽ ലബോറട്ടറി പരിശോധനയിലും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) സാന്നിധ്യം കണ്ടെത്തിയതോടെ കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് FSSAI അനുമതി നൽകി.

അതേസമയം, തങ്ങളുടെ കുടിവെള്ളം ഉപഭോഗത്തിന് സുരക്ഷിതമാണെന്നാണ് ബിസ്ലേരി കമ്പനിയുടെ വിശദീകരണം. പരിശോധനാ നടപടികളുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

രാജ്യവ്യാപകമായി ശേഖരിക്കുന്ന കുടിവെള്ള സാമ്പിളുകളുടെ ലബോറട്ടറി പരിശോധനാ ഫലങ്ങൾ പുറത്തുവരാൻ ഒന്നോ രണ്ടോ മാസം വേണ്ടിവരുമെന്നാണ് FSSAI സിഇഒ രാജിത് പുന്ഹാനി വ്യക്തമാക്കിയത്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യമെന്നും പരിഭ്രാന്തി സൃഷ്ടിക്കലല്ലെന്നും അദ്ദേഹം പറഞ്ഞു.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

അയ്യപ്പഭക്തരുമായി വാക്കുതർക്കം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

അയ്യപ്പഭക്തരുമായി വാക്കുതർക്കം; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

1 മണിക്കൂർ മുൻപ്
തെളിവുകളില്ലാത്ത ഇസ്രയേൽ ആരോപണങ്ങളുടെ പേരിൽ പലസ്തീൻ ജീവനക്കാരെ പിരിച്ചുവിട്ടു; യുഎൻ ട്രൈബ്യൂണലിന്റെ നിർണായക വിധി

തെളിവുകളില്ലാത്ത ഇസ്രയേൽ ആരോപണങ്ങളുടെ പേരിൽ പലസ്തീൻ ജീവനക്കാരെ പിരിച്ചുവിട്ടു; യുഎൻ ട്രൈബ്യൂണലിന്റെ നിർണായക വിധി

1 മണിക്കൂർ മുൻപ്
അമേരിക്കയിൽ സൈന്യം സ്ഫോടനം നടത്തി; ഒരു മൈൽ അകലെ വരെ പുക ദൃശ്യമായി: ആശങ്കയിൽ ജനങ്ങൾ

അമേരിക്കയിൽ സൈന്യം സ്ഫോടനം നടത്തി; ഒരു മൈൽ അകലെ വരെ പുക ദൃശ്യമായി: ആശങ്കയിൽ ജനങ്ങൾ

1 മണിക്കൂർ മുൻപ്
സൗരവ് ദാസിന്റെ യുകെ യാത്രാ വിവാദം: പാസ്‌പോർട്ടിലെ ജന്മസ്ഥല വിവരങ്ങളിൽ പൊരുത്തക്കേട്; വിശദീകരണം നൽകാൻ ഏഴ് ദിവസം അനുവദിച്ച് വിദേശകാര്യ മന്ത്രാലയം

സൗരവ് ദാസിന്റെ യുകെ യാത്രാ വിവാദം: പാസ്‌പോർട്ടിലെ ജന്മസ്ഥല വിവരങ്ങളിൽ പൊരുത്തക്കേട്; വിശദീകരണം നൽകാൻ ഏഴ് ദിവസം അനുവദിച്ച് വിദേശകാര്യ മന്ത്രാലയം

11 മണിക്കൂർ മുൻപ്
ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങൾക്ക് 25 ശതമാനം വരെ തീരുവ; ചൈനയ്ക്ക് 40 ശതമാനം വരെ അധിക നികുതി നിർദേശിച്ച് അമേരിക്ക

ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങൾക്ക് 25 ശതമാനം വരെ തീരുവ; ചൈനയ്ക്ക് 40 ശതമാനം വരെ അധിക നികുതി നിർദേശിച്ച് അമേരിക്ക

12 മണിക്കൂർ മുൻപ്
റാസൽഖൈമ ബസ് അപകടം; മരിച്ച മലയാളികളുടെ എണ്ണം നാലായി

റാസൽഖൈമ ബസ് അപകടം; മരിച്ച മലയാളികളുടെ എണ്ണം നാലായി

12 മണിക്കൂർ മുൻപ്