Wednesday, 25 November 2026 About Us · Contact Us

ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങൾക്ക് 25 ശതമാനം വരെ തീരുവ; ചൈനയ്ക്ക് 40 ശതമാനം വരെ അധിക നികുതി നിർദേശിച്ച് അമേരിക്ക

Donald Trump , Tarif - ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങൾക്ക് 25 ശതമാനം വരെ തീരുവ; ചൈനയ്ക്ക് 40 ശതമാനം വരെ അധിക നികുതി നിർദേശിച്ച് അമേരിക്ക

ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ നിർദേശവുമായി അമേരിക്ക. ചൈനയിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെ തീരുവ ഏർപ്പെടുത്താനും ഡൊണാൾഡ് ട്രംപ് ഭരണകൂടം പദ്ധതിയിടുന്നു.

കംബോഡിയ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ, തായ്‌വാൻ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളും ഇന്ത്യക്കൊപ്പം പുതിയ തീരുവ നിർദേശത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു. വ്യാവസായിക ഉൽപ്പാദനത്തിലെ അമിതശേഷിയും സർക്കാർ സബ്സിഡികളും അമേരിക്കൻ കമ്പനികൾക്ക് തിരിച്ചടിയാകുന്നുവെന്നാണ് യുഎസ് ഭരണകൂടത്തിന്റെ ആരോപണം.

ചൈനയ്ക്കെതിരെ 20 ശതമാനം അധിക തീരുവയാണ് പ്രധാനമായും നിർദേശിച്ചിരിക്കുന്നത്. നിലവിലുള്ള ചില തീരുവകൾ കൂടി കണക്കിലെടുക്കുമ്പോൾ ഇത് 40 ശതമാനത്തിലധികമാകാം. ചൈനയുമായുള്ള വ്യാപാര ധാരണ തകരുകയാണെങ്കിൽ തീരുവ 40 ശതമാനമായി ഉയരാനും സാധ്യതയുണ്ട്.

ഇന്ത്യയുടെ കാര്യത്തിൽ വ്യാപാര കരാർ അന്തിമമായാൽ തീരുവ 17 ശതമാനമായി നിശ്ചയിക്കാമെന്നും കരാർ ഉണ്ടായില്ലെങ്കിൽ 25 ശതമാനം വരെ ഉയർത്താമെന്നുമാണ് നിർദേശം.

അതേസമയം, തീരുവകൾ ഉടൻ പ്രാബല്യത്തിൽ വരില്ല. പൊതുജനാഭിപ്രായം തേടലും തുടർനടപടികളും പൂർത്തിയാക്കിയ ശേഷമായിരിക്കും അന്തിമ തീരുമാനം. 2027 ജനുവരിയോടെ പുതിയ തീരുവകൾ നടപ്പിലായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യൂട്യൂബിലെ ഹാനികരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിൽ വീഴ്ച; ഗൂഗിളിനെതിരെ 146 മില്യൺ ഡോളറിന്റെ കേസ് നൽകി മലേഷ്യ

യൂട്യൂബിലെ ഹാനികരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിൽ വീഴ്ച; ഗൂഗിളിനെതിരെ 146 മില്യൺ ഡോളറിന്റെ കേസ് നൽകി മലേഷ്യ

1 മണിക്കൂർ മുൻപ്
യു.പി.ഐ വഴി പണം തെറ്റായ അക്കൗണ്ടിലേക്ക് അയച്ചോ? പണം തിരികെ ലഭിക്കാൻ ചെയ്യേണ്ടത് ഇതാ

യു.പി.ഐ വഴി പണം തെറ്റായ അക്കൗണ്ടിലേക്ക് അയച്ചോ? പണം തിരികെ ലഭിക്കാൻ ചെയ്യേണ്ടത് ഇതാ

1 മണിക്കൂർ മുൻപ്
ഇന്ത്യയിലെ നിയമങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്; കോൺഗ്രസുമായുള്ള ചർച്ചയിൽ നിലപാട് വ്യക്തമാക്കി മെറ്റ

ഇന്ത്യയിലെ നിയമങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്; കോൺഗ്രസുമായുള്ള ചർച്ചയിൽ നിലപാട് വ്യക്തമാക്കി മെറ്റ

1 മണിക്കൂർ മുൻപ്
വിവാഹിതയും അമ്മയും; മിസ് യൂണിവേഴ്സ് കിരീടം നേടി ജെന്നിഫർ, ചരിത്രനേട്ടം

വിവാഹിതയും അമ്മയും; മിസ് യൂണിവേഴ്സ് കിരീടം നേടി ജെന്നിഫർ, ചരിത്രനേട്ടം

1 മണിക്കൂർ മുൻപ്
തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളും ഡീസലും ലഭിക്കില്ല; ‘നോ ഇൻഷുറൻസ്, നോ ഫ്യൂവൽ’ പദ്ധതിയുമായി കേന്ദ്രം

തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളും ഡീസലും ലഭിക്കില്ല; ‘നോ ഇൻഷുറൻസ്, നോ ഫ്യൂവൽ’ പദ്ധതിയുമായി കേന്ദ്രം

2 മണിക്കൂർ മുൻപ്
സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കാൻ അവസരമൊരുക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം

സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കാൻ അവസരമൊരുക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം

3 മണിക്കൂർ മുൻപ്