Kerala
അമ്പമ്പോ ഇതെന്തൊരു കുതിപ്പ്: സ്വർണവിലയിൽ കത്തിക്കയറ്റം, ഇന്ന് വര്‍ധിച്ചത് പവന് 2160 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് പവന്റെ വിലയിൽ 2160 രൂപയുടെ വർധനവാണുണ്ടായത്. സംസ്ഥാനത്ത് സ്വർണവില ഒറ്റ ദിവസം ഇത്രയും വർധിക്കുന്നത് ഇതാദ്യമാണ്
ഇതോടെ കേരളത്തിൽ പവന്റെ വില 68,480 രൂപയിലെത്തി. ഇത് സർവകാല റെക്കോർഡാണ്. ഗ്രാമിന് 270 രൂപ വർധിച്ച് 8560 രൂപയായി. ഏപ്രിൽ 3നും സ്വർണവില 68,480 രൂപയിൽ എത്തിയിരുന്നു
ഏപ്രിൽ 8ന് പവന് വില 65,800 രൂപയും ഗ്രാമിന് 8225 രൂപയുമായിരുന്നു. രണ്ട് ദിവസം കണ്ട് മാത്രം 2680 രൂപയാണ് പവന് വർധിച്ചത്.