Kerala

വടകള്‍ പൊതിയാന്‍ പത്ര കടലാസ് വേണ്ട; കര്‍ശന നിര്‍ദേശവുമായി ഭക്ഷ്യവകുപ്പ്

നിയമംലംഘിച്ചാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: ഉള്ളിവടയും പരിപ്പ് വടയും ഉള്‍പ്പെടെയുള്ള പൊതിയാനും എണ്ണ കളയാനുമായി ഇനി പത്ര കടലാസുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഭക്ഷ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശം. ക്യാന്‍സര്‍ അടക്കമുള്ള മാരകമായ അസുഖത്തിന് കാരണമാകുന്ന രാസവസ്തുക്കളാണ് പത്ര കടലാസിലെ മശിയില്‍ അടങ്ങിയിട്ടുള്ളതെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. തട്ടുകടകളിലും മറ്റ് ചെറുകിട സ്ഥാപനങ്ങളിലും എണ്ണക്കടികള്‍ വ്യാപകമായ തോതിലാണ് പത്ര കടലാസുകളില്‍ വില്‍ക്കുന്നത്.

ഭക്ഷ്യ വസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിംഗ് മെറ്റീരിയല്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷണം പൊതിയാനും പായ്ക്ക് ചെയ്യാനും ശേഖരിച്ച് വെയ്ക്കാനും ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നത് ലെഡ് പോലെയുള്ള രാസവസ്തുക്കള്‍ ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരാന്‍ ഇടയാകുന്ന സാഹചര്യത്തിലാണ് മാര്‍ഗ നിര്‍ദ്ദേശം.

എണ്ണ പലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതിനാണ് എഫ് എസ് എസ് എ ഐ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫലപ്രദമായ പക്കേജിംഗില്‍ ഭക്ഷണങ്ങളുടെ ഘടന മാറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്നതിനാല്‍ ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിത മാര്‍ഗമെന്ന നിലയില്‍ ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

Related Articles

Back to top button