Kerala

പവന് 56,000ത്തിലേക്ക് കുതിച്ചെത്തി മഞ്ഞലോഹം; സ്വർണവില സർവകാല റെക്കോർഡിൽ

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. പവന് ആദ്യമായി വില 56,000 ത്തിലെത്തി. ഇന്ന് പവന് 160 രൂപയാണ് വർധിച്ചത്. കഴിഞ്ഞ ദിവസം സ്വർണവില 55,840 രൂപയായിരുന്നു.

മെയിൽ രേഖപ്പെടുത്തിയ 55,120 രൂപയെന്ന റെക്കോർഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം സ്വർണവില കുതിച്ചത്. ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു സ്വർണവില.

സെപ്റ്റംബർ 16നാണ് സ്വർണവില വീണ്ടും 55,000 കടന്നത്. സെപ്റ്റംബർ 2 മുതൽ 5 വരെ മാറ്റമില്ലാതെ തുടർന്ന 53,360 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.

Related Articles

Back to top button