Kerala
തൃപ്പുണിത്തുറയിൽ യുവാവ് കായലിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ
![](https://metrojournalonline.com/wp-content/uploads/2024/09/police-780x470.webp)
തൃപ്പുണിത്തുറ എരൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കായലിലാണ് മൃതദേഹം കണ്ടെത്തിയത്. എരൂർ പെരീക്കാട് തമ്പി എന്ന് വിളിക്കുന്ന സനലാണ്(43) മരിച്ചത്.
മൃതദേഹം തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. സുഹൃത്തുക്കളായ രണ്ട് പേർക്കൊപ്പം സനൽ ഇന്നലെ രാത്രി മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ സുഹൃത്തുക്കളുമായി വാക്കുതർക്കമുണ്ടായെന്നാണ് വിവരം.
സുഹൃത്തുക്കളിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാൾക്കായി തെരച്ചിൽ നടക്കുകയാണ്