Kerala

ലേഡീസ് ഹോസ്റ്റലിന് സമീപം നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയ ആൾ അറസ്റ്റിൽ. ഒറ്റശേഖരമംഗലം മണ്ഡപത്തിൻകടവ് കക്കാട് സ്വദേശി വിനോദിനെയാണ്(35) തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വൈകിട്ട് തമ്പാനൂർ എസ് എസ് കോവിൽ റോഡിൽ നിന്ന് മാഞ്ഞാലിക്കുളം റോഡിലേക്ക് പോകുന്ന ശ്രീമൂലം ലെയിനിലെ വനിതാ ഹോസ്റ്റൽ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

വനിതാ ഹോസ്റ്റലിന് സമീപം നിന്ന് അതുവഴി വന്നവർക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. ഭാര്യയും മക്കളുമുള്ള ആളാണ് പ്രതി. ഇയാൾക്ക് മാനസിക പ്രശ്‌നമുള്ളതായി വിവരമില്ലെന്നും പോലീസ് പറഞ്ഞു

Related Articles

Back to top button
error: Content is protected !!