Kerala
കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
ബംഗളൂരുവിൽ നിന്നാണ് സഹദ് ലഹരിമരുന്ന് എത്തിച്ചത്. പോലീസ് പരിശോധനക്കെത്തുന്നത് അറിഞ്ഞ് ഒരാൾ ഓടി രക്ഷപ്പെട്ടെങ്കിലും സഹദിന് രക്ഷപ്പെടാനായില്ല. രക്ഷപ്പെട്ടയാൾക്കായി അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു
ഓണം പ്രമാണിച്ച് കോഴിക്കോട് നഗരത്തിൽ പോലീസും ഡാൻസാഫും വ്യാപക ലഹരി പരിശോധനയാണ് നടത്തുന്നത്. അടുത്തിടെ നഗരത്തിൽ നിന്നും പിടികൂടുന്ന ആറാമത്തെ ലഹരിവേട്ടയാണിത്.