Kerala
കോട്ടയം പാലായിൽ മയക്കുമരുന്ന് പായ്ക്കറ്റുകളുമായി യുവാവ് പിടിയിൽ

കോട്ടയം പാലായിൽ മയക്കുമരുന്ന് പായ്ക്കറ്റുകളുമായി യുവാവ് പിടിയിൽ. പാലാ ഉള്ളനാട് സ്വദേശി ചിറക്കൽ വീട്ടിൽ ജിതിനാണ് പിടിയിലായത്
കാൻസർ രോഗികൾക്ക് രക്തസമ്മർദം നിയന്ത്രിക്കുന്നതിനായി കുത്തിവെക്കുന്ന ഇൻജെക്ഷനായ മെഫൻടർമിൻ സൾഫേറ്റിന്റെ 300 ഇൻജക്ഷൻ പായ്ക്കറ്റുമായാണ് ഇയാൾ പിടിയിലായത്
കൊറിയർ സ്ഥാപനം വഴി ഓർഡർ ചെയ്താണ് ഇയാൾ മരുന്ന് വരുത്തിയത്. പാലാ റേഞ്ച് എക്‌സൈസിന്റെ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.