ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് നേരെ കൂകിവിളി, യുവാവ് കസ്റ്റഡിയിൽ
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു.
ഐഎഫ്എഫ്കെ വേദിയിൽ ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രിക്ക് നേരെ കൂകിവിളി ഉണ്ടായി. സംഭവത്തിൽ റോമിയോ എന്ന യുവാവിനെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഡെലിഗേറ്റ് അല്ലെന്നും 2022ലെ പാസുമായാണ് റോമിയോ എത്തിയതെന്നും പൊലീസ് പറഞ്ഞു.