Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 19

[ad_1]

രചന: രഞ്ജു ഉല്ലാസ്

ആമിയുടെ കണ്ണിലേക്കു വെള്ളം കുടഞ്ഞു കൊണ്ട് ഡെന്നിസ് അവളുടെ അരികത്തയി സെറ്റിയിൽ ഇരിക്കുകയാണ്.

ആമി കൊച്ചേ…. എടി….. കണ്ണു തുറന്നെ….
അവൻ അവളുടെ കവിളിൽ പിടിച്ചു ഉലച്ചതും ആമി ഒന്ന് മിഴി ചിമ്മി..
അരികത്തായി ഇരിക്കുന്ന ഡെന്നിസ് നെ കണ്ടതും അവൾ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി.
“ഹ്മ്മ്… എന്തോ പറ്റി കൊച്ചേ നിനക്ക് “
അത് പിന്നെ ഇച്ചായ എന്ന് പറഞ്ഞു കൊണ്ട് അവളൊന്നു എഴുന്നേറ്റതും, കാൽകീഴിൽ ഇരിക്കുന്ന ബ്രൂട്ടസ്സിനെ കണ്ടു കൊണ്ട് അവൾ ഡെന്നിസിന്റെ കൈ തണ്ടയിൽ മുറുക്കെ പിടിച്ചു…ഇച്ചായാ… എനിക്ക് പേടിയാ ഇവനെ..
അവൾ ഉറക്കെ നിലവിളിച്ചു.തന്റെ അരികത്തായി ചേർന്ന്, ഇരു മിഴികളും ഇറുക്കി പൂട്ടി നിൽക്കുന്നവളെ അവൻ അരുമയോട് കൂടി നോക്കി… ആമി ശരിക്കും പേടിച്ചു എന്ന് അവനു മനസിലായി.
അവളുടെ ഏറി വരുന്ന ശ്വാസതാളം കേട്ടു കൊണ്ട് അവനും അങ്ങനെ നിന്നു..അല്പം കഴിഞ്ഞതും ഡെന്നിസ് ആണെങ്കിൽ ബ്രൂട്ടസ്സിന് എന്തോ നിർദേശം കൊടുത്തു.
കാലിൽ എന്തോ തഴുകും പോലെ തോന്നിയതും, ആമി കണ്ണു തുറന്നു നോക്കി. തന്നേ നക്കി തുടച്ചു കൊണ്ട് തന്നോട് ചേർന്നു നിൽക്കുകയാണ് ബ്രൂട്ടസ് അപ്പോൾ.. അലറി കരയാൻ തുടങ്ങിയവളെ മുഖം ഉയർത്തി നോക്കിയിട്ട് പിന്നെയും അവളോട് ചേർന്ന് കൊണ്ട് അങ്ങനെ നിൽക്കുകയാണ് അവൻ… പതിയെ പതിയെ അവൾക്ക് കുറേശെ ധൈര്യം ഒക്കെ വരാൻ തുടങ്ങിയിരുന്നു..ഡെന്നിസിന്റെ കൈയിലെ പിടുത്തം വിട്ട ശേഷം അവള് സാവധാനം, ഒന്ന് കുനിഞ്ഞു കൊണ്ട് ബ്രൂട്ടസ്സിന്റെ നെറ്റിയിൽ തലോടി… അപ്പോളേക്കും അവനും അവളോട് ചേർന്നു നിന്നു.
ആ പ്രവർത്തി കുറച്ചു സമയം നീണ്ടു.. ഡെന്നിസ് ഒരു ചൂളം വിളിച്ചതും ബ്രൂട്ടസ് പുറത്തേക്ക് ഓടി പോയിരുന്ന്.
“ശോ… പാവം അല്ലേ “അവൻ ഓടിയ വഴിയെ നോക്കി ആമി പറഞ്ഞു..എന്നിട്ട് ഡെന്നിസിനെ മുഖം തിരിച്ചു നോക്കി.
ആഹ്.. ആറു വർഷം ആയിട്ട് ഇവൻ എന്റെ ഒപ്പം ഉണ്ട്.. പാവമാടോ…. നന്ദി ഉള്ളവനാ.. ഉച്ചയ്ക്ക് ഫുഡ്‌ കൊടുത്തില്ലേ താന്.. അതിന്റെ നന്ദി പ്രകടിപ്പിക്കാൻ വേണ്ടി വന്നത് ആണ്, പക്ഷെ ഇയാള് ആകെ വിരണ്ടുപോയില്ലേ..
“ആദ്യം ആയിട്ട് ആണ് ഇച്ചായാ…കൂട്ടിൽ കിടന്നല്ലേ കണ്ടിട്ടുള്ളത്..അതാ പേടിച്ചു പോയെ,”
“ആഹ്ഹ് കുഴപ്പമില്ലന്നേ.. പോട്ടെ, ഇനി പേടിയൊന്നും വേണ്ട കെട്ടോ”
അവനെ നോക്കി തല കുലുക്കിയ ശേഷം ആമി പുഞ്ചിരിച്ചു. അപ്പോളേക്കും മിന്നുവിന്റെ കാൾ വന്നിരിന്നു. ഡെന്നിസ് ഫോൺ എടുത്തു അവളോട് സംസാരിച്ചു. അവർ എയർ പോർട്ടിൽ എത്തിയിരുന്നു.. ഇനി ചെന്നിട്ട് വിളിക്കാം എന്നൊക്കെ പറഞ്ഞു കൊണ്ട് അമിയോട് കൂടി സംസാരിച്ച ശേഷം ഫോൺ കട്ട്‌ ചെയ്‌തത്.
“എങ്കിൽ പിന്നെ ആമി പോയി കിടന്നോളു, നേരം ഒരുപാട് ആയില്ലേ “
അവൻ ക്ലോക്കിലേക്ക് നോക്കി കൊണ്ട് ഒരു കോട്ടുവാ ഇട്ടു.
വൈകാതെ തന്നെ ആമി റൂമിലേക്ക് പോകുകയും ചയ്തു..
അകത്തേക്ക് കയറി ലോക്ക് ചെയ്ത ശേഷം, അവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി… തെളിമയുള്ള ആകാശവും നിറയെ താരകങ്ങളും… ഒപ്പം അവരുടെ ദേവതയായ വാർത്തിങ്കളും..പാതിരാ കഴിഞ്ഞ നേരത്തു, ഉറങ്ങാതെ കൊണ്ട് ആമി ജനാലയുടെ, അഴികളിൽ വിരൽ ഒടിച്ചു കൊണ്ട് അങ്ങനെ നിന്നു.

എത്ര പെട്ടന്ന് ആണ് തന്റെ ജീവിതം കീഴ്മേൽ മറിഞ്ഞത്.. സ്വപ്നത്തിൽ പോലും കരുതിയത് അല്ല, ഇങ്ങനെ ഇവിടെ ഒരു വീട്ടിൽ, അതും ആരോരും ഇല്ലാതെ ഒറ്റയ്ക്ക് കഴിയുന്ന ഒരു അന്യപുരുഷന്റെ ഒപ്പം, ഇങ്ങനെ കഴിയേണ്ടി വരുമെന്ന് ഉള്ളത്… മിന്നുവും ഒത്തുള്ള യാത്ര അവളൊന്നു ഓർത്തു പോയി…മിന്നു ആയിരുന്നു തനിക്ക് ധൈര്യം പകർന്നു തന്നത്. അവളുടെ വാക്കുകളിൽ കൂടി അറിയുക ആയിരുന്നു ഡെന്നിച്ചായനെ.. പ്രായം ഒക്കെ ഇത്തിരി ഉണ്ടെന്നും കല്യാണം കഴിച്ചില്ലന്നും ഒക്കെ പറഞ്ഞപ്പോൾ, അല്പം തടിച്ച, കുടവയർ ഒക്കെ ചാടിയ, കഷണ്ടിയൊക്കെ ഉള്ള ഒരു മനുഷ്യനെ ആയിരുന്നു…. അച്ചായൻ എന്ന് പറഞ്ഞപ്പോൾ അങ്ങനെ ഓക്കേയാണ് തോന്നിയതും.. ഇവിടെ ആദ്യമായി വന്നതും, ഡെന്നിച്ചൻ ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി വന്നതും ഒക്കെ കണ്ടപ്പോൾ താൻ ഞെട്ടി പോയിരിന്നു.32വയസ് കഴിഞ്ഞു എങ്കിലും കണ്ടാൽ അത്രത്തോളം ഒന്നും പറയില്ല… വൈറ്റ് ആൻഡ് വൈറ്റ് ഡ്രെസ് ഒക്കെ ഇട്ട് സധാ സ്ഥായിഭാവമായ ഗൗരവത്തിൽ, താടി ഒക്കെ ഒന്ന് ഉഴിഞ്ഞു കൊണ്ട് വന്നു മുന്നിൽ നിന്നപ്പോൾ ഞെട്ടി പോയിരിന്നു..ഈശ്വരാ,… താൻ മനസ്സിൽ വിചാരിച്ച ആളെ അല്ലാലോ….അതൊക്കെ ഓർത്തപ്പോൾ ആമി തനിയെ പുഞ്ചിരി തൂകി.
അവിടെവിടെയായി ചെറിയ ലൈറ്റ് വെട്ടം കാണാം…പാതിരാ കഴിഞ്ഞ നേരത്ത് അവൾ അങ്ങനെ നിന്നു.. പിന്നെയും കുറച്ചു സമയങ്ങൾ പിന്നിട്ടു. പെട്ടന്ന് ആണ് ഒരു പോലീസ് ജീപ്പ് അകലെ നിന്നും വരുന്നതായി അവൾക്ക് തോന്നിയത്…അവളുടെ നെഞ്ചിടിപ്പ് ഏറി.. കർട്ടന്റെ മറവിലേക്ക് നിന്നു കൊണ്ട് ആമി പിന്നെയും പാളി നോക്കിയപ്പോൾ കണ്ടു വീടിന്റെ ഗേറ്റ് ന്റെ മുന്നിലായി, വന്നു നിൽക്കുന്ന പോലീസ് ജീപ്പ്.. ഒരു സംശയത്തോട് കൂടി അതിൽ നിന്നും ഒരു പോലീസ്കാരൻ ഇറങ്ങി..ചുറ്റിനും നോക്കുന്നത് കാണാം…അപ്പോളേക്കും മറ്റൊരു കാറ്‌ കൂടി, നിർത്തിയിട്ടിരിക്കുന്ന വാഹനത്തിന്റെ പിന്നിൽ വന്നു നിന്നു. അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടതും ആമിക്ക് തൊണ്ടക്കുഴിയിൽ ഒരു ഗദ്ഗദം പോലെ…. അമ്മ…..
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.ആമി പിന്നീട് ഒന്നും നോക്കിയില്ല…വാതിലിന്റെ ലോക്ക് ഒരു പ്രകാരത്തിൽ മാറ്റിയ ശേഷം,താഴേക്ക് ഉള്ള സ്റ്റെപ്സ് ഇറങ്ങി ഓടി…
ഇച്ചായ…. ഡെന്നിച്ചായാ….ഇച്ചായ…. വാതിൽ തുറന്നെ…
ഡെന്നിസ് ആണെങ്കിൽ നല്ല ഉറക്കത്തിൽ ആയിരുന്നു. അന്നത്തെ അലച്ചിലും ക്ഷീണവും ഒക്കെ കാരണം…ആമി പിന്നെയും തട്ടി വിളിച്ചപ്പോൾ കാളിംഗ് ബെൽ തുരു തുരെ മുഴങ്ങിയത്…ഡെന്നിസ് വന്നു വാതിൽ തുറന്നപ്പോൾ,
വെട്ടി വിയർത്തു കൊണ്ട് തന്റെ മുന്നിൽ നിൽക്കുന്ന ആമിയെ കണ്ടതും ഡെന്നിസ് നു അപകടം മണത്തു.
എന്താ ആമി… എന്താ പറ്റിയേ?
പോലീസ് വന്നു ഇച്ചായ…. ഒപ്പം, ഒപ്പം എന്റെ അമ്മയും ഉണ്ട്…. അത് പറഞ്ഞു കൊണ്ട് ആമി കരഞ്ഞു… അപ്പോളും കാളിംഗ് ബെൽ ശബ്ധിച്ചു..
എന്നെ… എന്നെ അവരുടെ കൂടെ പറഞ്ഞു അയക്കരുതേ ഇച്ചായാ…. അവൾ നിലത്തേയ്ക്ക് ഊർന്ന് ഇരുന്ന് കൊണ്ട് അവന്റെ ഇരു കാലുകളിലു കെട്ടിപിടിച്ചു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button