Kerala

അമീറുൽ ഇസ്ലാമിന്റെ വധശിക്ഷക്ക് സ്റ്റേ; ഹർജി ഇനി 3 മാസത്തിന് ശേഷം പരിഗണിക്കും

[ad_1]

പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയെ കൊല ചെയ്ത കേസിലെ പ്രതി അമീറുൽ ഇസ്ലാമിന്റെ ഹർജി സുപ്രീം കോടതി മൂന്ന് മാസത്തിന് ശേഷം പരിഗണിക്കും. വധശിക്ഷക്ക് സ്റ്റേ നൽകിയാണ് ഹർജി പരിഗണിക്കാൻ മാറ്റിയത്. ഹൈക്കോടതി ശരിവെച്ച ശിക്ഷയാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്

വധശിക്ഷ റദ്ദാക്കുന്നതിൽ പ്രതിക്ക് അനുകൂല ഘടകങ്ങളുണ്ടെങ്കിൽ അറിയിക്കണമെന്ന നിർദേശത്തോടെയാണ് സുപ്രീം കോടതി സ്‌റ്റേ. കേസിലെ ഏക പ്രതിയായ അമീറുൽ ഇസ്ലാമിന് വേണ്ടി പ്രൊജക്ട് 39 എ നൽകിയ അപ്പീലിലാണ് നടപടി. ഇയാൾ ജയിലിൽ  ചെയ്ത ജോലി, പെരുമാറ്റ രീതി എന്നിവ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് സുപ്രീം കോടതിയെ അറിയിക്കണം

പ്രതിയുടെ മനഃശാസ്ത്ര വിശകലനത്തിന് തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രത്യേ സംഘത്തെ നിയോഗിക്കണം. വധശിക്ഷ വിരുദ്ധ പ്രവർത്തക നൂരിയ അൻസാരിക്ക് ജയിലിൽ അമീറുൽ ഇസ്ലാമിനെ കാണാൻ അവസരമൊരുക്കണമെന്നും കോടതി നിർദേശിച്ചു.
 



[ad_2]

Related Articles

Back to top button