Movies

ആസിഫ് അലിയെ അപമാനിച്ചിട്ടില്ല, അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു: രമേഷ് നാരായണൻ

എംടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സിനിമ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ച് ചടങ്ങിനിടെ പുരസ്‌കാരം നൽകാനെത്തിയ ആസിഫ് അലിയെ  അപമാനിച്ച സംഭവത്തിൽ വിശദീകരണവുമായി സംഗീത സംവിധായകൻ രമേഷ് നാരായണൻ. ആസിഫ് കരുതിക്കൂട്ടി അപമാനിച്ചിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു

ആസിഫിനെ വിളിച്ച് സംസാരിക്കും. താൻ ഏറെ ബഹുമാനിക്കുന്ന നടനാണ് ആസിഫ് അലിയെന്നും രമേഷ് നാരായണൻ പറഞ്ഞു. ജയരാജിന്റെ ചിത്രത്തിന്റെ ക്രൂവിനെ ആദരിച്ചപ്പോൾ എന്നെ വിളിക്കാത്തതിൽ വിഷമം തോന്നിയിരുന്നു. എന്തുകൊണ്ട് ഒഴിവാക്കി എന്ന് ആലോചിച്ചു. 

പോകാൻ നേരം എംടിയുടെ മകൾ അശ്വതിയോട് യാത്ര പറഞ്ഞപ്പോൾ ഈ കാര്യം സൂചിപ്പിച്ചു. അപ്പോഴാണ് അശ്വതി ആങ്കറെ കൊണ്ട് അനൗൺസ് ചെയ്യിപ്പിച്ചതെന്നും രമേഷ് നാരായണൻ പറഞ്ഞു

രമേഷ് നാരായണന് പുരസ്‌കാരം നൽകാൻ ആങ്കർ വിളിച്ചത് ആസിഫ് അലിയെ ആയിരുന്നു. എന്നാൽ ആസിഫ് പുരസ്‌കാരം നൽകിയപ്പോൾ അദ്ദേഹത്തെ ഒന്ന് നോക്കാനോ ഹസ്തദാനം നൽകാനോ രമേഷ് നാരായണൻ തയ്യാറിയിരുന്നില്ല. പിന്നാലെ സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി പുരസ്‌കാരം ജയരാജിന്റെ കൈയിൽ കൊടുത്ത് അത് സദസിനെ നോക്കി രമേഷ് നാരായണൻ വാങ്ങുകയായിരുന്നു. ഇതിനിടെ ആസിഫ് അലി പുഞ്ചിരിച്ചു കൊണ്ട് സീറ്റിൽ ഇരിക്കുന്നതും കാണാമായിരുന്നു.
 

Related Articles

Back to top button