ഇരിട്ടി പുഴയിൽ കാണാതായ വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; തെരച്ചിൽ തുടരുന്നു
[ad_1]
ഇരിട്ടി പുഴയിൽ കാണാതായ 2 പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ചയാണ് വിദ്യാർഥിനികൾ പടിയൂർ പൂവൻ ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. എടയന്നൂർ സ്വദേശി ഷഹർബാന, ചക്കരക്കൽ സ്വദേശി സൂര്യ എന്നിവരാണ് പുഴയിൽ വീണത്. എടയന്നൂർ സ്വദേശിനി ഷഹർബാനയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ചക്കരക്കൽ സ്വദേശി സൂര്യക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു വിദ്യാർഥിനികൾ. നാട്ടുകാരുടെ സഹായത്തോടെ ദേശീയ ദുരന്ത നിവാരണ സേനയും ഫയർ ഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. പുഴയുടെ താഴ്ഭാഗത്ത് പഴശി ഡാമാണ്. മഴക്കാലമായതിനാൽ ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു. ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നു.
സെമസ്റ്റർ പരീക്ഷ കഴിഞ്ഞശേഷം സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇവർ. സൈക്കോളജി ബിരുദ വിദ്യാർഥിനികളാണ് ഇരുവരും. ചിത്രങ്ങളെടുക്കാൻ വേണ്ടിയാണ് വിദ്യാർഥിനികൾ പുഴയുടെ സമീപത്ത് എത്തിയത്. ഇതിനിടെ പുഴയിലിറങ്ങിയിരുന്നു. ഈ സമയത്താണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്.
[ad_2]