Kerala

ഉരുൾപൊട്ടൽ കേന്ദ്രത്തിൽ നിന്ന് 4 കിലോമീറ്റർ വരെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെന്ന് കെഎസ്ഇബി

[ad_1]

വയനാട് ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ നിന്നും 4 കിലോ മീറ്റർ വരെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി കെഎസ്ഇബി. കൽപ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിംഗിലൂടെ വൈദ്യുതി എത്തിച്ചു. വൈദ്യുതി പുനഃസ്ഥാപനത്തിന് എബിസി കേബിളുകളും ട്രാൻസ്‌ഫോർമറുകളും എത്തിച്ചിട്ടുണ്ട്

ചൂരൽമല ടെലിഫോൺ എക്‌സ്‌ചേഞ്ച് വരെയും പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെയും വൈദ്യുതിശൃംഖല പുനർനിർമിച്ച് ഇവിടങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. പ്രാഥമിക വിവരം അനുസരിച്ച് ഏകദേശം മൂന്ന് കോടി രൂപയുടെ നഷ്ടമാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശത്ത് മാത്രം കെഎസ്ഇബിക്ക് സംഭവിച്ചതായി കണക്കാക്കുന്നത്. 

മേപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഏകദേശം മൂന്നര കിലോമീറ്റർ ഹൈ ടെൻഷൻ (11 KV) ലൈനുകളും 8 കിലോമീറ്റർ ലോ ടെൻഷൻ ലൈനുകളും പൂർണമായും തകർന്നു. രണ്ടു ട്രാൻസ്‌ഫോമറുകൾ കാണാതാവുകയും 6 ട്രാൻസ്‌ഫോമറുകൾ നിലംപൊത്തുകയും ചെയ്തു. ആയിരത്തോളം ഉപഭോക്താക്കളുടെ സർവീസ് പൂർണമായും തകർന്നിട്ടുണ്ട്.



[ad_2]

Related Articles

Back to top button