ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 60
[ad_1]
രചന: റിൻസി പ്രിൻസ്
മോളെ കുരിശിങ്കൽക്കാരെന്ന് പറയുമ്പോൾ പാരമ്പര്യമായിട്ട് തറവാടികളാണ്, സമ്പത്തും ബന്ധുബലവും വേണ്ടുവോളം ഉള്ളവരാ, നിന്റെ അപ്പച്ചനും അമ്മച്ചിയും ഒക്കെ അവരുടെ വീട്ടിലെ ജോലിക്കാർ ആയിരുന്നു, നമ്മളെ കൊണ്ട് കൂട്ടിയ കൂടുന്ന ബന്ധം അല്ല… വേണ്ടാത്ത എന്തെങ്കിലും മോഹം മനസ്സിൽ ഉണ്ടെങ്കിൽ മോൾ അത് കളഞ്ഞേക്ക്…
ഒരു ഉപദേശം പോലെ വല്യമ്മച്ചി പറഞ്ഞപ്പോൾ തറഞ്ഞു നിന്നു പോയിരുന്നു ശ്വേത..
തിരികെ വീട്ടിലേക്ക് സാം ചെന്നപ്പോൾ ജെസ്സി വന്നിട്ടുണ്ടായിരുന്നു,
“കഴിക്കാൻ എടുക്കട്ടെടാ..
” ഞാൻ കഴിച്ചു…
” നീ ഉച്ചയ്ക്കും പുറത്തേക്ക് കഴിക്കാൻ തുടങ്ങിയോ? ഞാൻ ഇവിടെ ഉണ്ടാക്കി വെക്കുന്ന കാര്യം നിനക്കറിയാമല്ലോ…
” ഞാൻ കരുതി മമ്മി ഇനി വൈകിട്ട് വരുന്ന്… മമ്മി ഫ്രീയാണോ…?
” അതെന്താടാ പതിവില്ലാത്ത ഒരു ചോദ്യം,
” ഫ്രീയാണെങ്കിൽ എനിക്കൊന്നു സംസാരിക്കാൻ ഉണ്ടായിരുന്നു
ഗൗരവത്തോടെ സാം പറഞ്ഞു
” നീ എന്താ നാടകം പ്രാക്ടീസ് ചെയ്തിട്ട് വരുവാണോ? അങ്ങനത്തെ ഡയലോഗ് ഒക്കെ…
സംശയത്തോടെ ജെസ്സി ചോദിച്ചു.
” സീരിയസ് ആയിട്ട് ഒരു കാര്യം പറയാൻ വന്നതാണ് ജെസി കൊച്ചേ…
ഇവിടെ കവിളിൽ പിടിച്ചുകൊണ്ട് അവൻ പറഞ്ഞു.
“എങ്കിൽ പിന്നെ നീ പറ… ഞാനും നിന്നോട് ഒരു കാര്യം പറയാൻ വരുവായിരുന്നു,
” എങ്കിൽ പിന്നെ അമ്മച്ചി ആദ്യം പറ…
” അമ്മച്ചിയോ…? ഇതെന്താ അങ്ങനെ ഒരു വിളി,
” സോറി മമ്മി ഓർത്തില്ല
” നിനക്ക് എന്നാടാ ചെറുക്കാ പറ്റിയത്,
” നമ്മൾ ഒരാളോട് കൂടുതൽ സമയം സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ അവരുടെ ചില മാനറിസങ്ങൾ നമുക്ക് കിട്ടുന്ന പറയല്ലേ, എന്നു പറഞ്ഞതുപോലെ… എന്റെ ഒരു ഫ്രണ്ട് ഉണ്ട്.. അമ്മച്ചിന്നോട് സംസാരിക്കുമ്പോൾ എപ്പോഴും അമ്മച്ചി അമ്മച്ചി എന്നാ പറയുന്നത്, അങ്ങനെ പറഞ്ഞു പറഞ്ഞു എനിക്ക് അത് ഡൈജസ്റ്റ് ആയിപ്പോയി. അതാ ഞാൻ പെട്ടെന്ന് മമ്മിയെ അമ്മച്ചി എന്ന് വിളിച്ചത്…
” നീ വേണമെങ്കിൽ അങ്ങനെ വിളിച്ചോ എനിക്ക് അത് ഇഷ്ടമാ. ഞാൻ പറയാൻ വന്നത് വേറൊന്നുമല്ല ഇന്ന് ഞാൻ പള്ളിയിൽ വെച്ച് ഒരു കൊച്ചിനെ കണ്ടു, നമ്മുടെ പള്ളി ധ്യാനത്തിന് വന്നതാ. മാവേലിക്കരകാരാ എഞ്ചിനീയർ ആണ്,ചെന്നൈയിലോ മറ്റോ ആണ്… നല്ല കുട്ടി, നിനക്ക് ആലോചിച്ചാലൊന്ന് ഞാൻ ഇങ്ങനെ ഓർക്കുകയായിരുന്നു…
ആ കുട്ടിയുടെ അച്ഛനെയും അമ്മയും ഒക്കെ നമുക്കറിയാം, ചോദിച്ചും പറഞ്ഞു വന്നപ്പോൾ നമുക്കൊക്കെ പരിചയമുള്ള കൂട്ടരാ? ഞാൻ അന്നേരം നിന്നോട് ഒന്ന് ചോദിക്കാം എന്ന് വിചാരിച്ച ഇങ്ങോട്ട് വന്നത്,
” വെറുതെയല്ല വെള്ളിയാഴ്ചത്തെ ധ്യാനം പകുതി വഴിക്ക് ഉപേക്ഷിച്ച് ഉച്ചയ്ക്ക് കെട്ടുമുറുക്കി ഇറങ്ങിയത്,
“ഒന്ന് പോടാ ചെറുക്കാ… പപ്പയ്ക്ക് ഇപ്പൊ വയ്യാത്തതുകൊണ്ട് ഞാൻ ഉച്ചവരെ ധ്യാനത്തിന് പോകാറുള്ളൂ, എന്താ നിന്റെ അഭിപ്രായം..? ആ റിയ പെൺകൊച്ചിന്റെ കല്യാണവും കഴിഞ്ഞ് മാസങ്ങളാകുന്നു ഇനി നീ അവളെ ആലോചിച്ചുകൊണ്ടിരിക്കുന്നത് കൊണ്ട് എന്നാ കാര്യം…? അവളുടെ പ്രസവത്തിനു മുൻപങ്കിലും നീ കല്യാണം കഴിക്കണമെന്ന് എന്റെ ആഗ്രഹം… ഇല്ലെങ്കിൽ പിന്നെ അവള് ഓർക്കത്തില്ലേ നീ അവളെ ഓർത്ത് വിഷമിച്ചിരിക്കുകയാണെന്ന്,
” പിന്നെ അവളെ ഓർത്ത് വിഷമിച്ചിരിക്കാൻ എന്റെ പട്ടി വരും…
” പിന്നെ നീ എന്താടാ കെട്ടാതെ…?
” അത് ഒരു കാര്യം ഉണ്ട്..
” എന്നാ… എന്നാന്ന് നീ പറ, ഞാനിപ്പോൾ പറയാൻ വന്നതും ഈ കാര്യം തന്നെയാ.. ഇനിയിപ്പോൾ മമ്മി ചോദിച്ചത് തന്നെ പറയാം,
” എന്നതാ…?
” എനിക്കൊരു പെങ്കൊച്ചിനെ ഇഷ്ടമാണ്, പക്ഷേ….
” പിന്നെ പ്രേമമോ…? നിനക്ക് കിട്ടിയതൊന്നും പോരെ സാമേ
അമ്പരപ്പോടെ ജെസ്സി ചോദിച്ചു.
“: ഇത് അങ്ങനെയല്ല മമ്മി, ഇത് നല്ല കൊച്ചാ, മമ്മിയോട് എനിക്കൊന്നും ഒളിച്ചു നോക്കാൻ പറ്റത്തില്ല… ഞാനൊരു കാര്യം പറഞ്ഞാൽ മമ്മി മോശമായി കരുതരുത്,
” എന്താ നീ പറ….
ജെസ്സി പ്രോത്സാഹിപ്പിച്ചു…
ശ്വേതയെ ആദ്യം കണ്ടപ്പോൾ മുതൽ ഈ നിമിഷം വരെയുള്ള എല്ലാ കാര്യങ്ങളും അവൻ ജെസ്സിയോട് തുറന്നു പറഞ്ഞു… എല്ലാം കേട്ടപ്പോൾ ജെസ്സി അത്ഭുതപ്പെട്ടു പോയിരുന്നു, പലവട്ടവും അവൾ സാമിനെ നോക്കുന്നത് കണ്ടിട്ടുണ്ട് എന്നാൽ അപ്പോഴൊന്നും അവളിൽ ഇങ്ങനെയൊരു മോഹം ഉള്ളതായി തോന്നിയിട്ട് പോലുമില്ല..
” നീ എന്നിട്ട് എന്താ ഇതൊന്നും എന്നോട് നേരത്തെ പറയാതിരുന്നത്…?
” മമ്മിയാ കുട്ടിയെ മോശമായി കരുതിയാലോന്ന് കരുതിയാ… ആ പ്രായത്തിന്റെ ഒരു ചോരത്തിളപ്പിൽ തോന്നിയതായിരിക്കും. ഞാനും അന്ന് അതിന് അത്രയും വില കൊടുത്തിട്ടുണ്ടായിരുന്നില്ല, കൊച്ചല്ലേ അന്ന്,
സാം പറഞ്ഞു..
“അവളെ എനിക്കിഷ്ടമാണ്
ജെസ്സി പറഞ്ഞു
” അത് കേട്ടാ മതി എനിക്ക്… എനിക്കറിയാരുന്നു മമ്മിക്ക് ഇഷ്ടമായിരിക്കുന്നു, ഇനി നമ്മുടെ അത്രയും പണമില്ല തറവാട്ട് മഹിമയില്ല നമ്മുടെ ഇവിടുത്തെ ജോലിക്കാരുടെ മോളാണ് എന്നൊക്കെ പറഞ്ഞ് മമ്മി ഇതിന് എതിർക്കുമെന്ന് ഞാൻ പേടിച്ചത്…
” അങ്ങനെയാണോ എന്നെ കരുതിയിരിക്കുന്നത് നീ, അല്ല എന്നാലും ഈ പത്തുവർഷവും ആ കൊച്ചു നിന്നെ തന്നെ മനസ്സിൽ വച്ചുകൊണ്ട് നടന്നല്ലോ, എനിക്ക് അത്ഭുതം അതാണ്, കൊള്ളാവുന്ന വേറെ ആമ്പിള്ളേരെ ഒന്നും കിട്ടിയില്ലയോ ആ പെണ്ണിന്,
” മമ്മി……
ദേഷ്യത്തോടെ അവൻ വിളിച്ചു ജെസ്സി ഒന്ന് ചിരിച്ചു…
“പപ്പാ…?
” പപ്പയെ കൊണ്ടൊക്കെ ഞാൻ സമ്മതിപ്പിച്ചോളാം. ആദ്യം നീ ആ പെങ്കൊച്ചിനിപ്പോൾ നിന്നെ ഇഷ്ടമാണോന്ന് അറിയാൻ നോക്ക്…
” ഇഷ്ടമായിട്ടല്ലേ മൊബൈലിൽ എന്റെ പേര് അങ്ങനെ സേവ് ചെയ്തിരിക്കുന്നത്…
” അങ്ങനെ ഉറപ്പിച്ചു പറയാൻ ഒന്നും പറ്റത്തില്ല, ചിലപ്പോൾ ആ പേര് മാറ്റാൻ വിട്ടുപോയതാണെങ്കിലോ… അവൾ നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടൊന്നും ഇല്ലല്ലോ…
” അതിന് ഇപ്പോൾ ഞാൻ എങ്ങനെയാ ചോദിക്കുന്നേ? എനിക്ക് എന്തോ പറഞ്ഞാലും അങ്ങോട്ട് ചോദിക്കാൻ ഒരു മടിയാണ്, നോ ആണ് പറയുന്നതെങ്കിലോ പഴയ പ്രതികാരം വച്ചിട്ട്…
പേടിയോടെ സാം പറഞ്ഞു
” നീ ഒരു കാര്യം ചെയ്യ് നിനക്ക് ഗൾഫിൽ ഒരു ജോലി കിട്ടി അടുത്തമാസം അങ്ങോട്ട് പോവുകയാണെന്ന് പറ,
” അങ്ങനെ പറഞ്ഞിട്ട് എന്ത് കിട്ടാനാ?
“എടാ കണ്ണ് അകന്നാൽ മനസ്സ് അകന്നു, ഇത്രയും അടുത്ത് നിന്നിട്ട് നീ പെട്ടെന്ന് പുറത്തോട്ട് പോകുന്നു എന്ന് പറയുമ്പോൾ അവടെ മനസ്സിൽ ഒരു ചാഞ്ചാട്ടം വരും, അപ്പൊൾ അവൾ അവളുടെ മനസ്സ് തുറക്കും…
” തുറന്നില്ലെങ്കിലോ…?
” ഇല്ലെങ്കിൽ നീ അടുത്ത ആഴ്ച ഒരു പെണ്ണ് കാണാൻ പോവാണെന്ന് പറ, അപ്പോൾ അവൾ എന്താണെങ്കിലും അവളുടെ മനസ്സ് തുറന്നു പറയും…
” അത് വേണോ മമ്മി…? ഇനി അവളെ വിഷമിപ്പിക്കുന്നത് ശരിയല്ലല്ലോ,
” എടാ മരമണ്ടാ…! നിനക്ക് പെമ്പിള്ളേരെ കുറിച്ച് വല്ലതും അറിയാമോ..? പെൺപിള്ളേർക്ക് ഏറ്റവും കൂടുതൽ അസൂയ ഉള്ള കാര്യം എന്നത് നമ്മൾ സ്നേഹിക്കുന്ന ആളിനെ വേറൊരാളെ സ്വന്തമാക്കാൻ പോകുന്നു എന്നുള്ള തോന്നലാ, അതുകൊണ്ട് നീ അങ്ങനെ പറയാണെങ്കിൽ ഈ പെങ്കൊച്ച് അവളുടെ മനസ്സ് തുറന്നു പറയുമെന്നാ എനിക്ക് തോന്നുന്നത്…
” അങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കാല്ലേ..?
” പിന്നല്ലാതെ നീയൊന്ന് പറഞ്ഞു നോക്ക്..
” ഇനിയെങ്ങാനും ഞാൻ അങ്ങനെ പറഞ്ഞിട്ട് എനിക്ക് അവളോട് ഒന്നും ഇല്ലെന്ന് അവള് തെറ്റിദ്ധരിച്ചാലോ..?
” എങ്കിൽ പിന്നെ ഈ ബുദ്ധിമുട്ടൊന്നുമില്ല നീ നേരിട്ട് ആ കൊച്ചിനോട് നിന്റെ മനസ്സ് തുറക്ക്, അപ്പൊൾ പ്രശ്നമില്ലല്ലോ
“അത് ഞാൻ ഒരുവട്ടം ആലോചിച്ചത് ആണ്, പക്ഷേ രണ്ടുമൂന്നു വട്ടം ആയിട്ടും എനിക്ക് അതിനുള്ള ഒരു ധൈര്യം കിട്ടുന്നില്ല, അവളുടെ മുന്നിലോട്ട് പോയി നിൽക്കുമ്പോൾ എനിക്ക് എന്തോ പോലെ… അത് മാത്രം പറയാൻ പറ്റുന്നില്ല..
” ഒരു പെണ്ണിനോട് പ്രേമം ആണെന്ന് പോലും പറയാൻ പറ്റാത്ത നിന്നെയൊക്കെ എന്തിന് കൊള്ളാടാ..? ഞാനീ പറഞ്ഞതിൽ എന്തെങ്കിലും ഒരു ഐഡിയ നീ ചെയ്യാൻ പറ്റുമോ എന്ന് നോക്ക്. എന്നിട്ട് എന്നോട് പറ അതുകഴിഞ്ഞ് ഞാൻ പപ്പയെയും കൊണ്ട് പോയിട്ട് ആ കൊച്ചിന്റെ വീട്ടിൽ സംസാരിക്കാം…
അത്രയും പറഞ്ഞ് ജെസ്സി കയറി പോയപ്പോൾ എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിൽക്കുകയായിരുന്നു സാം….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]