ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 91
[ad_1]
രചന: റിൻസി പ്രിൻസ്
ഇതൊക്കെ സംസാരിക്കാൻ നമുക്ക് ഇഷ്ടം പോലെ സമയമുണ്ട്.. ഇന്നത്തെ ദിവസം അതിനു വേണ്ടിയുള്ളതല്ല. ഇന്ന് നമുക്ക് എന്തെല്ലാം കാര്യങ്ങൾ സംസാരിക്കാനും പ്രവർത്തിക്കാനും ഒക്കെയുള്ള ദിവസമാണ്.. നമ്മളെത്രയോ കാലങ്ങളായിട്ട് സ്വപ്നം കണ്ട് കാത്തിരുന്ന ദിവസം, ഈ ദിവസം ജീവിതത്തിൽ ഒന്നേ വരു,അത് മാക്സിമം എൻജോയ് ചെയ്യണം… ഏറെ പ്രണയത്തോടെ അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് ആ മുഖത്തോട് മുഖം അടുപ്പിച്ചുവെച്ച് ചെറുചിരിയോടെ അവൻ പറഞ്ഞു
” അത് ശരിയാ ഈ ഒരു ദിവസം ലൈഫിൽ ഒരു വട്ടമേ വരു..
അവൻ പറഞ്ഞത് സമ്മതിച്ചുകൊണ്ട് അവളും പറഞ്ഞു…
“അപ്പോൾ എങ്ങനെ ഇന്ന് തന്നെ കാര്യങ്ങളിലേക്ക് കടക്കുന്നോ അതോ ഈ ക്ഷീണം ഒക്കെ മാറി സിനിമയിലും കഥകളിലൊക്കെ കണ്ടിട്ടുള്ളത് പോലെ പരസ്പരം ഒന്നു കൂടി മനസ്സിലാക്കിയിട്ടോ…? എന്തിനും ഞാൻ റെഡിയാണ്..
ഒരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി നിഷ്കളങ്ക ഭാവത്തിൽ പറയുന്നവനേ കണ്ട് അവളും ചിരിച്ചു പോയിരുന്നു.
” എനിക്ക് വർഷങ്ങൾക്കു ശേഷം ഈ ദിവസം ഓർക്കുമ്പോൾ അതിന്റെ എല്ലാ സന്തോഷവും അതു പോലെ ഉണ്ടാവണം.
ഏറെ പ്രണയത്തോടെ അവൾ പറഞ്ഞു..
” എന്നുവെച്ചാൽ…??
ഒരു കുസൃതി ചിരിയോടെ അവൻ ചോദിച്ചപ്പോൾ എന്തു മറുപടി പറയണമെന്ന് അവൾക്കുമറിയില്ലായിരുന്നു.. അവളുടെ മുഖത്ത് വിരിഞ്ഞ നാണം തന്നെയായിരുന്നു അവനുള്ള മറുപടി.
” ഇനിയിപ്പോൾ നീ അങ്ങനെയല്ലെന്ന് പറഞ്ഞാലും സമ്മതിക്കില്ല, എത്ര കാലം കൊണ്ട് നമ്മൾ കാത്തിരിക്കുന്നതാ.. ഇനിയൊരു കാത്തിരിപ്പ് ബുദ്ധിമുട്ട് ആണ്.. നീ പറഞ്ഞത് പോലെ വർഷങ്ങൾക്കു ശേഷം ഈ ദിവസത്തെക്കുറിച്ച് നമ്മൾ ഓർക്കുമ്പോൾ അതിന്റെ എല്ലാ സൗന്ദര്യവും ആ ദിവസത്തിന് ഉണ്ടാവണം. പ്രണയത്തിന്റെ മാധുര്യവും രതിയുടെ വേദനയും ഒക്കെ….
വികാരവിവശനായി അവനത് പറഞ്ഞപ്പോൾ അറിയാതെ അവളുടെ ചുണ്ടിലും നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി വിടർന്നിരുന്നു…
” ഇപ്പോഴെങ്ങനെ നാണിച്ചാലോ…?
ഏറെ പ്രണയത്തോടെ അവളെ തന്നോട് ചേർത്തുനിർത്തി അവൻ ചോദിച്ചു…
അവളെ താങ്ങി നിർത്തിയ കൈകൾ ഇടയ്ക്ക് അവളുടെ ചുമലിൽ താളം പിടിച്ചു… അതൊരു തലോടലായി മാറാൻ ഒരുപാട് സമയം വേണ്ടിവന്നില്ല. അവളുടെ ശരീരത്തിലെ ഓരോ അണുവിനെയും വികാരത്തിൽ ആഴ്ത്തിക്കൊണ്ട് ആ തലോടൽ ഏറെ മനോഹരമായി അവൾ ആസ്വദിച്ചു.. അവൾക്കരികിലേക്ക് എത്തുന്ന അവന്റെ ചൂട് നിശ്വാസമറിഞ്ഞ നിമിഷം അവനിലെ ചുംബനത്തെ സ്വീകരിക്കാൻ തയ്യാറായി അവൾ നിന്നു… അതോടൊപ്പം തന്നെ മുറിയിലെ വെളിച്ച മണയുന്നതും അവൾ അറിയുന്നുണ്ടായിരുന്നു, ഒരു നേർത്ത ചുംബനം അവളുടെ ചുണ്ടിൽ നൽകി അവളെ അവൻ കൈകളിൽ കോരിയെടുത്തു. ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ അവൻ അവളെ കട്ടിലിലേക്ക് കിടത്തുമ്പോൾ അരികിലായി അവനും സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു… കൈകൾ കുത്തി ശിരസ്സിനെ ബലം നൽകി അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ കുറെ സമയം അങ്ങനെ തന്നെ കിടന്നു.
ഏറെ പ്രണയം നിറഞ്ഞുനിൽക്കുന്ന ആ മുഖം അവൻ കാണുകയായിരുന്നു. ആ കണ്ണുകളിൽ വർഷങ്ങളായി തനിക്ക് വേണ്ടി മാത്രം ഒളിപ്പിച്ചുവെച്ച പ്രണയത്തിന്റെ ഒരു രഹസ്യഅറ തുറക്കുകയായിരുന്നു അവന്റെ ലക്ഷ്യം… ആ നോട്ടത്തിൽ തന്നെ ഉലഞ്ഞു പോയിരുന്നു അവൾ.. ഇന്നോളം ഇത്രയും വിവശനായവനെ താൻ കണ്ടിട്ടില്ല… അതുകൊണ്ടായിരിക്കാം പെട്ടെന്ന് അവൻ തന്നെ പ്രണയാർത്ഥനായി നോക്കുന്നത് കണ്ട് അവൾക്ക് നാണം തോന്നിയത്… നാണത്താൽ തുടുത്തവൾ മുഖം മാറ്റിയപ്പോൾ അവൻ വീണ്ടും തന്റെ മുഖത്തിന് അരികിലായി കൊണ്ടുവന്നു, വിരലുകൾ കൊണ്ട് അവളുടെ നെറ്റിയിലും കവിളുകളിലും അവനൊരു മൃദുലമായ തലോടൽ തീർത്തു… പിന്നെ മെല്ലെ ചാഞ്ഞു വന്നു കൊണ്ട് നേർത്തൊരു ചുംബനം നൽകി. അധികം വൈകാതെ തന്നെ ആ ചുവന്ന അധരങ്ങൾ അവൻ സ്വന്തമാക്കി കഴിഞ്ഞിരുന്നു… കുളിരിന്റെ മൂടുപടലം കൂടി ആ രാവിന് നിറമേകി, കുളിർന്ന തുടങ്ങിയ ഉടലുകൾ പ്രണയചൂടിനായി കൊതിച്ചു തുടങ്ങി.. ഒരു ചെമ്പനീർ പൂവിൽ നിന്നും ശലഭം തേൻ നുകരുന്നത് പോലെ വളരെ മൃദുലമായി അവളുടെ അധരങ്ങളിൽ നിന്നും അവൻ തന്റെ പ്രണയം വലിച്ചെടുത്തു.. . അവന്റെ നേർത്ത ചുംബനം തന്നെ ധാരാളമായിരുന്നു അവളെ ഉന്മാദിനിയാക്കാൻ, ആ നിമിഷം തന്നെ അവളും അവനിലേക്ക് അലിഞ്ഞു തുടങ്ങിയിരുന്നു… ഏറെനാളായി താൻ കാത്തുവെച്ച പ്രണയം തന്റെ ആദ്യ പ്രണയം തന്റെ ഉടലിലും ഉയിരിലും വികാരമായി മാറിയ ഒരുവൻ. അവനാണ് ഇന്ന് അരികിൽ, ഏറെ പ്രണയത്തോടെ രതിലാസഭാവങ്ങളോടെ നിൽക്കുന്നത്… അവളിലെ പെണ്ണിലെ ഉണർത്താൻ ആ ചിന്ത തന്നെ ധാരാളമായിരുന്നു.. ഒരു ചുംബനമായി തന്നെ അവൻ അവളിൽ ആധിപത്യം തീര്ക്കുമ്പോൾ അവൾ അവന്റെ ആ സ്നേഹലാളനങ്ങൾക്ക് വിധെയ ആവുകയായിരുന്നു.. അവളിലും വികാരത്തിന്റെ അഗ്നി ആളി തുടങ്ങിയിരുന്നു.. ആ നിമിഷം അവൾ അവനെ ചേർത്തുപിടിച്ചു.. അവളും ആവോളം ചുംബനം നൽകാൻ മറന്നിരുന്നില്ല… പ്രണയം ചുംബനങ്ങളുടെ രൂപത്തിൽ തനുവിനെ ചൂട് പിടിപ്പിച്ച നിമിഷങ്ങളിൽ രണ്ടുപേരുടെയും ഉടയാടകൾ ഊരി മാറ്റപ്പെട്ടത് അവൾ അറിഞ്ഞു… ഒരു നിമിഷം വല്ലാത്തൊരു നാണം അവളെ പൊതിഞ്ഞിരുന്നു… എങ്കിലും ഏറെ പ്രണയത്തോടെയുള്ള അവന്റെ നോട്ടം തന്നെ അവൾക്ക് ധാരാളമായിരുന്നു. ഒരു തലോടലോടെ കൊച്ചു കുഞ്ഞിനെ തഴുകുന്നത് പോലെ അവൻ ഏറെ പ്രണയത്തോടെ തന്റെ പ്രണയിനിയെ തന്റെ സ്വന്തമാക്കി… ചെറു നൊമ്പരതോടെ അവിളിൽ ആഴ്ന്നിറങ്ങുന്ന നിമിഷവും അവൻ അവളുടെ മുഖഭാവമാണ് ശ്രദ്ധിച്ചത്, നോവിന്റെ ഒരു ചെറിയ ലാഞ്ചന എങ്കിലും അവളിൽ ഉണ്ടായാൽ ആ നിമിഷം അവൻ അവളിൽ നിന്നും അകന്നു മാറുമായിരുന്നു, വളരെ പതിയെ പതിയെ അവളിലെ നൊമ്പരത്തെയും സുഖമുള്ള ഒരു അനുഭൂതിയാക്കി അവൻ അവളെ തന്റെ സ്വന്തമാക്കി… അവളിലെ പ്രണയത്തിന്റെ അവകാശി ആയി മാറ്റി. മറ്റൊരു ഭാരങ്ങളും ഇല്ലാതെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെ കടന്നുപോയ ശ്വേത ഒരു ജന്മസാഫല്യം നേടിയത് പോലെ അവന്റെ മാറിൽ തല ചായ്ച്ച് ഉറങ്ങി… ഏറെ വർഷങ്ങൾക്ക് ശേഷം തന്റെ സ്വപ്നം സഫലമായ സന്തോഷമായിരുന്നു ആ നിമിഷം അവളിൽ നിലനിന്നിരുന്നത്…
ഫേസ്ബുക്കിൽ പലതരത്തിലും ഉള്ള ശ്വേതയുടെയും സാമിന്റെയും വിവാഹ ചിത്രങ്ങൾ കണ്ട് അസ്വസ്ഥതയായിരിക്കുകയായിരുന്നു റിയ. വിവാഹ ചിത്രങ്ങളിലൊക്കെ സാം എത്ര സുന്ദരനാണ് എന്നാണ് അവൾ ചിന്തിച്ചത്… എന്തൊരു മണ്ടത്തരമാണ് താൻ ചെയ്തത് എന്ന് അവൾ ആ നിമിഷം ഓർമിക്കുകയായിരുന്നു.. പണത്തിന് മാത്രമാണന്ന് താൻ പ്രാധാന്യം നൽകിയത്. അവനെക്കാൾ നല്ല ഒരാളെ കണ്ടപ്പോൾ അതായിരിക്കും ജീവിതത്തിന്റെ വിജയം എന്ന് താൻ വിശ്വസിച്ചു… എന്നാൽ പണത്തിനു പിന്നാലെ ഓടുന്ന ഒരു മനസ്സ് മാത്രമാണ് അവനുള്ളത് എന്ന് താൻ മനസ്സിലാക്കിയില്ല. തന്നോട് ഒന്ന് സംസാരിക്കാനോ തന്നെയൊന്നു വിളിക്കാനും പോലും അവന് സമയമില്ല. എപ്പോഴും ജോലിയുടെ തിരക്കുകളാണ്… താൻ ആഗ്രഹിക്കുന്നത് പോലെ തനിക്കൊപ്പം ഇരിക്കാൻ അവന് സാധിക്കുന്നില്ല. സാം അങ്ങനെ ആയിരുന്നില്ല ഓരോ നിമിഷവും തന്റെ ഫോണിനു വേണ്ടി കാത്തിരുന്ന് താൻ ഒന്ന് വിളിക്കുമ്പോൾ സംസാരിക്കാൻ യാതൊരു മടിയും കാണിക്കാതെ തന്നെ ചേർത്തുപിടിച്ചു നടന്നവനാണ്.. സാമിനെ തന്നെ വിവാഹം കഴിച്ചാൽ മതിയായിരുന്നു എന്ന് ഒരു നിമിഷം അവൾക്ക് തോന്നി.. ഒപ്പം തന്നെ ശ്വേതയ്ക്ക് ലഭിച്ച സൗഭാഗ്യത്തിൽ അവൾക്ക് വല്ലാത്ത അസൂയയും തോന്നി.. ഒരുകാലത്ത് സാമിന്റെ പേരിൽ ഏറ്റവും കൂടുതൽ വെറുത്തത് ശ്വേതയെയായിരുന്നു. താൻ അവനെ വിവാഹം കഴിച്ചില്ലെങ്കിൽ പോലും അവൾ അവനെ വിവാഹം കഴിക്കരുതെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. എന്തിനായിരുന്നു ആ ആഗ്രഹം എന്ന് ചോദിച്ചാൽ ഇപ്പോഴും അറിയില്ല. വിവാഹചിത്രങ്ങൾ കാണുമ്പോൾ ഇപ്പോഴും സഹിക്കാൻ സാധിക്കുന്നില്ല. മറ്റൊരു പെൺകുട്ടിയായിരുന്നു. എങ്കിൽ തനിക്ക് ഇത്രയും വിഷമം വരില്ലായിരുന്നു എന്ന് അവൾക്ക് തോന്നി.. ആ നിമിഷം അവൾക്ക് സാമിനോട് അഗാധമായ പ്രണയം തോന്നിയിരുന്നു.. അവനെ അവളിൽ നിന്നും തിരികെ വേണമെന്ന് അവളുടെ മനസ്സ് ആഗ്രഹിച്ചു കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]